Latest Updates

കോവിഡ് -19 എന്ന മഹാമാരി ആളുകളുടെ ജീവിതത്തെ പല തരത്തില്‍ മാറ്റിമറിച്ചു. നമ്മുടെ ദൈനംദിന ജോലികള്‍, നമ്മള്‍ കാണുന്ന രീതി മുതല്‍, സാമൂഹിക അകലത്തിലുള്ള ജീവിതം നയിക്കുന്നതുവരെ. ജീവിതത്തിന്റെ പുതിയ യാഥാര്‍ത്ഥ്യം ആളുകള്‍ക്ക് ഒരു പുതിയ വെല്ലുവിളി തന്നെയാണ്. ഈ അനിശ്ചിതകാലങ്ങളില്‍, സ്വയം പരിചരണത്തിനായി നാം സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്, കാരണം മാനസികാവസ്ഥ ഉയര്‍ത്തുന്നതിനും സ്വയം പ്രചോദിതരാകുന്നതിനും വേണ്ടിയാണ്.   

അനാരോഗ്യകരമായ ഭക്ഷണം നമ്മുടെ മാനസികാവസ്ഥയെ തന്നെ ബാധിക്കും. നമ്മള്‍ കഴിക്കുന്നതെന്തും നമ്മുടെ പെരുമാറ്റരീതിയില്‍ വ്യക്തമായി കാണാം. വെളുത്ത മാവ് (white flour)കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ശരീരത്തെ അലസമാക്കുന്നു. നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പ്രത്യേകിച്ച് ആവശ്യത്തിന് വിറ്റാമിന്‍ സി, ഡി എന്നിവ അടങ്ങിയിട്ടുള്ളവ അത്യാവശ്യമാണ്. ഒമേഗ -3 അല്ലെങ്കില്‍ ചൂടുള്ള ഒരു കപ്പ് ചായയോ കാപ്പിയോ ഉള്ള ഭക്ഷണങ്ങള്‍ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.   

ദിവസവും മൂന്ന്-നാല് ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓരോ മണിക്കൂറിനും ശേഷം 250 മില്ലി അല്ലെങ്കില്‍ 500 മില്ലി വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇത് സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. വ്യായാമം ചെയ്യാന്‍ മറക്കരുത്. ഇത് ഉത്കണ്ഠയും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ സഹായിക്കും. യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇഷ്ടപ്പെട്ട കളികളില്‍ ഏര്‍പ്പെടുന്നതും സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.   

ഈ പകര്‍ച്ചവ്യാധി നമ്മോട് അടുപ്പമുള്ള ആളുകളില്‍ നിന്ന് ശാരീരികമായി നമ്മെ അകറ്റിയിരിക്കാം. എന്നാല്‍ മാനസികമായി അകലാതിരിക്കാന്‍ അവരുമായി ഫോണിലൂടെ ബന്ധപ്പെട്ടു കൊണ്ടിരിക്കുക. അതുപോലെ ഇഷ്ടപ്പെട്ട പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുക. ഉദാഹരണത്തിന് പാചകം, സംഗീതം കേള്‍ക്കല്‍ തുടങ്ങിയവ. ഈ മഹാമാരിയെ തുടച്ചു നീക്കുന്നതുവരെ മാനസികമായും ശാരീരകമായും സുഖത്തോടെയിരിക്കുക. അേേമരവാലിെേ മൃലമ

Get Newsletter

Advertisement

PREVIOUS Choice