വെറുതേ കിടക്കുന്നതല്ല ശവാസനം ദാ ഇങ്ങനെ വേണം ചെയ്യാന്‍
യോഗയോ മറ്റ് വ്യായാമങ്ങളോ ചെയ്തശേഷം ശരീരത്തിനും മനസ്സിനും അയവും ശാന്തിയും നല്‍കുന്നതിന് ചെയ്യാവുന്ന വിശ്രമ നിലയാണ് ശവാസനം . കേള്‍ക്കുമ്പോള്‍ കണ്ണടച്ച് വെറുതേ മലര്‍ന്ന് കിടക്കുന്നതാണ് ശവാസനമെന്ന് തോന്നും . എന്നാല്‍ വളരെ അവധാനതയോടു കൂടി ചെയ്യേണ്ട ആസനമാണിത്.
ചെയ്യേണ്ട വിധം
1. മലര്‍ന്നു കിടക്കുക കൈകളും കാലുകളും അല്പം അകത്തി വയ്ക്കുക കൈപ്പത്തി മലര്‍ന്ന് ഇരിക്കണം
2. എല്ലാ പേശികളും അവയവ സന്ധികളും നിരീക്ഷണം നടത്തി പൂര്‍ണമായും അയഞ്ഞ വിശ്രമിക്കുന്നു എന്ന് ബോധ്യപ്പെടുത്തുക
3. ഉച്ഛ്വാസനിശ്വാസങ്ങള്‍ ഉദാസീനമായി നിരീക്ഷിച്ചുകൊണ്ട് സുഖമായി കിടക്കുക
4. ഇങ്ങനെ 10 മിനിറ്റ് കിടക്കാവുന്നതാണ്
ശവാസനത്തില്‍ വിശ്രമിക്കുമ്പോള്‍ ഉറക്കം വരാന്‍ സാധ്യത ഉണ്ട്. എന്നാല്‍ അങ്ങനെ ചെയ്താല്‍ ശരീരത്തിന് ഗുരുത്വം വരികയും യോഗ ചെയ്തത് കൊണ്ട് ലഭിച്ച നേട്ടങ്ങള്‍ കിട്ടാതെ വരികയും ചെയ്യും