Latest Updates


ബ്രെഡ്, ടിന്നിലടച്ച ഭക്ഷണം, ചിപ്സ് പാക്കറ്റ്, സാലഡ് ഡ്രെസ്സിംഗുകള്‍, മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമായതിനാല്‍ 
 ദിവസവും ഉദ്ദേശിക്കുന്നതിലും കൂടുതല്‍ ഉപ്പ് നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ഭക്ഷണത്തിന് രുചി നല്‍കാനും കേട് വരാതെ  സംരക്ഷിക്കാനും ഉപ്പ് ് ഉപയോഗിക്കുന്നു, മിക്കവാറും എല്ലാ സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഉപ്പ് അടങ്ങിയിട്ടുണ്ട്, അമിതമായി ഉപ്പ് കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ വിനാശകരമായിരിക്കും.

ഉപ്പ് അല്ലെങ്കില്‍ സോഡിയം ക്ലോറൈഡിന്  (ഏകദേശം 40% സോഡിയം, 60% ക്ലോറൈഡ് )  അതിന്റേതായ പ്രാധാന്യമുണ്ട്, ഇത് ശരീരത്തെ നാഡീ പ്രേരണകള്‍ നടത്താനും പേശികളെ വിശ്രമിക്കാനും ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്താനും  സഹായിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ അവശ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  ചെറിയ അളവില്‍ സോഡിയം മാത്രമേ ആവശ്യമുള്ളൂ - ഏകദേശം 500 മില്ലിഗ്രാം. അമിതമായ ഉപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാന്‍സര്‍, തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതയിലേക്ക് നമ്മെ നയിക്കും. 1.5 ഗ്രാം ഉപ്പ് മാത്രമാണ് ശരീരത്തിനാവശ്യമുള്ളത്. ശരീരത്തിന് ആവശ്യമുള്ളതിലും അധികമാണെങ്കിലും ലോകാരോഗ്യ സംഘടന ഉപ്പിന്റെ അളവ് അഞ്ചു ഗ്രാം വരെ ആകാമെന്ന് പറയുന്നു.

ഉപ്പിന്റെ ഉപയോഗം സാധാരണത്തേതില്‍ നിന്നും കൂടുതലാണെങ്കില്‍ മൂത്രക്കല്ലിനു സാധ്യതയുണ്ട്. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപ്പിന്റെ അധിക ഉപയോഗം വെല്ലുവിളിയാകും. ഹൃദ്രോഗ സാധ്യതയും ഇത് വഴി ി വര്‍ദ്ധിപ്പിക്കുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെയും ഉപ്പ് ്ബാധിക്കും. കരള്‍ രോഗം പോലുള്ള പ്രശ്‌നങ്ങളിലേക്ക് ഇത് എത്തിക്കും. ശരീരഭാരം കൂട്ടുന്ന കാര്യത്തില്‍ പലപ്പോഴും ഉപ്പ് മുന്നിലാണ്. കാരണം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ തടിക്കാനും ചീര്‍ക്കാനും കാരണമാകുന്നു. ഉപ്പിന്റെ  ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും


പലപ്പോഴും വയര്‍ വീര്‍ത്ത് അസ്വസ്ഥത  അനുഭവിക്കുന്നവരാണെങ്കില്‍  ആവശ്യത്തിലധികം ഉപ്പ് കഴിക്കുന്നത് ഒരു കാരണമാകാം. ശരീരത്തിലെ ജല-സോഡിയം അനുപാതം നിലനിര്‍ത്താന്‍ വൃക്കകള്‍ വെള്ളം നിലനിര്‍ത്തുന്നതിനാല്‍ വയറു വീര്‍ക്കുന്ന അനുഭവം ഉണ്ടാകാം. ഇത് കൈകാലുകളിലും മുഖത്തും വീക്കത്തിലേക്ക് നയിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  അമിതമായ ഉപ്പിന്റെ ഉപയോഗം വായയുടെ വരള്‍ച്ചക്ക് കാരണമാകും.  ശ്വാസതടസ്സം, മലബന്ധം, മൂത്രമൊഴിക്കല്‍ കുറയല്‍ എന്നിവയും ഉപ്പിന്റെ അമിതോപയോഗം വരുത്തുന്ന പ്രശ്‌നങ്ങളാണ്.  ദിവസവും അഞ്ച് ഗ്രാം ഉപ്പ് ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് പക്ഷാഘാതത്തിനുള്ള സാധ്യത 23 ശതമാനവും, ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത 14 ശതമാനവും കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

 

Get Newsletter

Advertisement

PREVIOUS Choice