അകാലനരയാണോ പ്രശ്നം; പരിഹാരം വീട്ടില്‍ തന്നെയുണ്ട്
ഇന്നത്തെ മിക്ക ചെറുപ്പക്കാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അകാലനര. 20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. അകാലനര അകറ്റാന്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരം.
മുടി വളരുന്നതിന് ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും. ചെറിയ ഉള്ളിയുടെ നീരും നാരങ്ങാനീരും ചേര്‍ത്തുള്ള മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിപൊടി, ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഒരു പാക്ക് തയ്യാറാക്കുക. ഈ പാക്ക് തലയില്‍ പുരട്ടി 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കഴയുക. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു. കട്ടന്‍ ചായ ഉപയോഗിച്ച് തലമുടി കഴുകുന്നത് അകാലനര മാറ്റാനും മുടിക്ക് നല്ല തിളക്കം നല്‍കാനും സഹായിക്കുന്നു.