വെയിലേറ്റ് കൈകള്‍ കരുവാളിക്കുന്നുണ്ടോ. പരിഹാരമുണ്ട്
വെയിലേറ്റ് കൈകള്‍ കരുവാളിക്കുന്നുണ്ടോ. വിഷമിക്കേണ്ട, പരിഹാരമുണ്ട്. കൈകളുടെ ഭംഗിക്കായി ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കൂ
തൈരില്‍ ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് യോജിപ്പിച്ച് കൈകളില്‍ പുരട്ടുക 20 മിനിറ്റിനു ശേഷം കഴുകി കളയാം
ഇളം ചൂടുവെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്ത് കൈകള്‍ 15 മിനിറ്റ് മുക്കിവച്ചശേഷം കഴുകിയെടുക്കാം
ബദാം അരച്ച് പാല്‍ ചേര്‍ത്ത് കൈകളില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക
ഒരു കുക്കുംബര്‍ അരച്ച് അതില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്ത് കൈകളില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം