ഖര്ബൂജ കഴിക്കാം; കൊടും വേനലില്‍ ജലാംശം നിലനിര്‍ത്താം
വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ജലാംശം നല്‍കുന്ന ദ്രാവകങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുക വഴിയാണ് ഇത് സാധ്യമാകുന്നത്. വേനല്‍ക്കാലത്ത് എളുപ്പത്തില്‍ ലഭ്യമാകുന്ന അത്തരം ഒരു ജനപ്രിയ, സീസണല്‍ പഴമാണ് ഖര്‍ബുജ അല്ലെങ്കില്‍ മസ്‌ക്ക് മെലന്‍. ഇത് കഴിക്കാന്‍ രുചികരം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നവുമാണ്.
ഹൃദയാരോഗ്യം നിലനിര്‍ത്തുന്നു
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്ന പൊട്ടാസ്യം ഖര്‍ബജയില്‍ ധാരാളമുണ്ട്. കൂടാതെ, ഇതിലെ അഡിനോസിന്‍ രക്തം കട്ടി കുറയ്ക്കുന്ന സ്വഭാവമുള്ളതാണ്, ഇത് ഹൃദ്രോഗസാധ്യത സ്വയമേവ കുറയ്ക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന്
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തിമിരം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും
വൃക്കയിലെ കല്ലുകള്‍ തടയുന്നു
ഖര്‍ബൂജയുടെ സത്തിലടങ്ങിയിരിക്കുന്ന ഓക്‌സികൈന്‍ വൃക്ക തകരാറുകളും കല്ലുകളും സുഖപ്പെടുത്തും. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് വൃക്കകളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ആര്‍ത്തവ വേദനയെ ലഘൂകരിക്കുന്നു
ആന്റി-കോഗുലന്റ് പ്രോപ്പര്‍ട്ടി കാരണം, ഇത് കട്ടകളെ അലിയിക്കുകയും പേശിവലിവ് ലഘൂകരിക്കുകയും ചെയ്യുന്നു.
സ്വാദിഷ്ടവും ആരോഗ്യകരവും സീസണില്‍ ഉള്ളതുമായ ഒരു വേനല്‍ക്കാല വിരുന്ന്! അതിനാല്‍, ഈ അത്ഭുതകരമായ പഴത്തിന്റെ ഗുണം നഷ്ടപ്പെടുത്തരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.