Latest Updates

നല്ല ഉറക്കമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യം; ഇത്  മാനസികവും ശാരീരികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ രോഗങ്ങളില്‍ നിന്നുള്ള മെച്ചപ്പെട്ട വീണ്ടെടുക്കലിനും അതിജീവനത്തിനും നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. 

അതേസമയം മിക്കവരും നേരിടുന്ന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ഉറക്കം തടസ്സപ്പെടുന്നത് രോഗപ്രതിരോധ ശേഷിയില്ലായ്മ, മാനസിക പിരിമുറുക്കം, മാനസിക അസ്വസ്ഥതകള്‍ തുടങ്ങി പല പ്രശ്‌നങ്ങളിലേക്ക് വ്യക്തികളെ നയിക്കും. 

ഉറക്കക്കുറവിന് വിപണിയില്‍ ലഭ്യമായ നിരവധി ചികിത്സാ ഉപാധികളില്‍, നല്ല ഓപ്ഷനുകളിലൊന്നാണ് സ്ലീപ്പ് ഐ കവര്‍ അല്ലെങ്കില്‍ സ്ലീപ്പ് മാസ്‌ക്. ആര്‍ക്കൊക്കെ ഇത്തരത്തിലുള്ള മാസ്‌ക്കുകള്‍ ഉപയോഗിക്കാമെന്നും പ്രയോജനപ്പെടുമെന്നും നോ്ക്കാം. 


1. തീവ്രപരിചരണ വിഭാഗത്തിലെ (ICU) രോഗികള്‍

ICU രോഗികളിലെ  ഉറക്ക അസ്വസ്ഥത അവരുടെ ജീവിതനിലവാരത്തെ ബാധിക്കുകയും രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒരു പഠനമനുസരിച്ച ഐ മാസ്‌ക്കുകള്‍ ആഴമുള്ള ഉറക്കം നല്‍കുകയും 
 മെലറ്റോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 

2. ഹൃദ്രോഗമുള്ളവര്‍

ഹൃദയ സംബന്ധമായ അസുഖമുള്ള ആളുകള്‍ക്ക് പലപ്പോഴും ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഇത് ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ പോലുള്ള അധിക ഹൃദയ പ്രശ്‌നങ്ങളിലേക്ക് അവരെ നയിക്കുന്നു. ഹൃദ്രോഗമുള്ളവരില്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും അതിന്റെ സങ്കീര്‍ണതകളില്‍ നിന്ന് അവരെ തടയാനും സ്ലീപ്പ് ഐ കവര്‍ ഉപയോഗിക്കുന്നത് ഗണ്യമായി സഹായിക്കുമെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഈ രോഗികള്‍ക്ക് ്ക ഉറക്ക മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്‍ നിന്ന് മോചിതരാകുകയും ചെയ്യാം

3. മെലറ്റോണിന്‍, കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ അസ്വസ്ഥതയുള്ള ആളുകള്‍

പൈനല്‍ ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന മെലറ്റോണിന്‍, അഡ്രീനല്‍ കോര്‍ട്ടെക്‌സ് ഉല്‍പ്പാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്നിവയാണ് സര്‍ക്കാഡിയന്‍ റിഥം അല്ലെങ്കില്‍ സ്ലീപ്പ്-വേക്ക് സൈക്കിള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന രണ്ട് ഹോര്‍മോണുകള്‍. ഒരു പഠനമനുസരിച്ച്, ഉറങ്ങാന്‍ ഒരു സ്ലീപ്പ് ഐ കവര്‍ ധരിക്കുന്നത് ഇവയുടെ  അളവ് സാധാരണ നിലയിലാക്കാനും ഈ ഹോര്‍മോണുകളുടെ തകരാറുമായി ബന്ധപ്പെട്ട അവയവങ്ങളുടെയും രോഗപ്രതിരോധ സംവിധാനങ്ങളുടെയും  അപകടസാധ്യത തടയാന്‍ സഹായിക്കും.


4. പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍

 ഉറങ്ങാന്‍ സ്ലീപ്പ് മാസ്‌ക് ധരിക്കുന്നത് വെളുത്ത രക്താണുക്കള്‍ മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും 


5. സൈക്യാട്രിക്, ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡേഴ്‌സ് ഉള്ള ആളുകള്‍

ഒരു പഠനമനുസരിച്ച്, ന്യൂറോ ഡിജെനറേറ്റീവ് അല്ലെങ്കില്‍ സൈക്യാട്രിക് ഡിസോര്‍ഡേഴ്‌സ് ഉള്ള രോഗികളില്‍, മരുന്നുകള്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നിവ കാരണം ഉറക്കക്കുറവ് പതിവായി കാണപ്പെടുന്നു.
ഐ മാസ്‌ക്ക് വെളിച്ചം പോലെയുള്ള ഉറക്കത്തെ ശല്യപ്പെടുത്തുന്ന ബാഹ്യ ഘടകങ്ങള്‍ കുറയ്ക്കാനും ഈ രോഗികളെ എളുപ്പത്തില്‍ നല്ല ഉറക്കം നേടാന്‍ അനുവദിക്കുകയും ചെയ്യും. 


എന്തുകൊണ്ടാണ് സ്ലീപ്പ് ഐ കവര്‍ ?

ഇത് ബ്ലാക്ഔട്ട് കര്‍ട്ടനുകളേക്കാള്‍ വിലകുറഞ്ഞതും ഫലപ്രദവുമാണ്, ഉറക്ക മരുന്നുകളേക്കാള്‍ സുരക്ഷിതവുമാണ്.
ഇത് മൃദുവായതും ശ്വസിക്കാന്‍ കഴിയുന്നതുമായ വസ്തുക്കളാല്‍ നിര്‍മ്മിച്ചതാണ്, മാത്രമല്ല ഇത് കണ്ണുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല.
നല്ല ഉറക്കം നേടാന്‍ സഹായിക്കുന്നതിന് എല്ലാ ബാഹ്യ പ്രകാശത്തെയും തടയാന്‍ ഇത് സഹായിക്കുന്നു.
ഉറക്കത്തിന് അനുയോജ്യമായ വെളിച്ചം നേടാന്‍ കഴിയാത്ത യാത്രയില്‍ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാന്‍ ഇത് ആളുകളെ സഹായിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice