Latest Updates

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. മലാസെസിയ എന്ന ഫംഗസ് മൂലമുണ്ടാകുന്ന സെബോറോഹൈക് ഡെർമറ്റൈറ്റിസ് ആണ് താരൻ (dandruff) എന്ന് അറിയപ്പെടുന്നത്. തലയിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്.  താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് നൽകുന്നു.

മുടികൊഴിച്ചിൽ പ്രശ്‌നമുള്ള 40% ആളുകളുടെയും മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് താരൻ...- ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്സർ പറയുന്നു. താരൻ അകറ്റാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ പരിചയപ്പെടാം... തൈരിലെ അസിഡിറ്റി, കണ്ടീഷനിംഗ് ഗുണങ്ങൾ കൊണ്ട് താരൻ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഒരു ചെറിയ അളവിൽ തൈര് രണ്ട് ദിവസത്തേക്ക് പുളിപ്പിക്കുക. ശേഷം ഈ തെെര് തലയിൽ തേച്ച് പിടിപ്പിക്കുക.ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക.

ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് ചെയ്യുക. ഒരു കപ്പ് കറ്റാർവാഴ ജെലും അതിലേക്ക് അൽപം വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. താരനും മുടികൊഴിച്ചിലും കുറയ്ക്കാൻ ഈ മിശ്രിതം സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം. രാത്രി മുഴുവൻ അൽപം ഉലുവ കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഇത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് 2 ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കുക. നന്നായി ഇളക്കി തലയോട്ടിയിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഇടാം.

Get Newsletter

Advertisement

PREVIOUS Choice