Latest Updates

ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നുവെന്ന് പഠനം. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇവ കഴിച്ചാലുണ്ടാകുമെന്നാണ് പറയുന്നത്. ഇനി പഴങ്ങള്‍ കഴിക്കുമ്പോള്‍ ഈ കോമ്പിനേഷനുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്.  പൈനാപ്പിളും പാലും : പൈനാപ്പിളില്‍ ബ്രോമെലെയ്ന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാല്‍ പൈനാപ്പിളിനൊപ്പം കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിള്‍, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകള്‍ ഇവയ്ക്ക് കാരണമാകും. ഓറഞ്ചും പാലും: പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാന്‍ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.  പപ്പായയും നാരങ്ങയും: പലപ്പോഴും പപ്പായ മുറിച്ച്  നാരങ്ങാനീര് പിഴിഞ്ഞത് ചേര്‍ത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാല്‍ ഇത് ഒഴിവാക്കണം. കാരണം വിളര്‍ച്ച ഉണ്ടാകാനും ഹീമോഗ്ലോബിന്‍ അസന്തുലനത്തിനും ഇത് കാരണമാകും.  പേരയ്ക്കയും വാഴപ്പഴവും : ഈ പഴങ്ങള്‍ ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാന്‍ സാധ്യത കൂടുതലാണ്.  ഓറഞ്ചും കാരറ്റും : ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാല്‍ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും.

Get Newsletter

Advertisement

PREVIOUS Choice