Latest Updates

തൈര് ശരീരത്തില്‍ നിന്ന് അധിക പൊട്ടാസ്യം നീക്കം ചെയ്യുന്നു, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു, കൂടാതെ ഹൃദ്രോഗങ്ങള്‍ക്കും തൈര് ഗുണം ചെയ്യും.

ഉച്ചഭക്ഷണത്തില്‍ ഒരു പാത്രം തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. തൈര് കഴിക്കുന്നതിലൂടെ ശരീരത്തിന് ശരിയായ പോഷകങ്ങള്‍ ലഭിക്കുന്നു, വീണ്ടും വീണ്ടും വിശപ്പ് ഉണ്ടാകില്ല. തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. 

ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഹൃദയം ശക്തമാകും, കൂടാതെ പല രോഗങ്ങളില്‍ നിന്നും പ്രതിരോധശേഷി കൂടും.  ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവും തൈര് കുറയ്ക്കുന്നു.  

തൈരില്‍ വറുത്ത ജീരകവും ഉപ്പും കുരുമുളകും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ദഹനക്കേടിന് ആശ്വാസം നല്‍കുകയും ഭക്ഷണം പെട്ടെന്ന് ദഹിക്കുകയും ചെയ്യും. ഹെമറോയ്ഡ് രോഗികള്‍ ഉച്ചഭക്ഷണത്തോടൊപ്പം തൈരും മോരും ചേര്‍ക്കുന്നത് നല്ലതാണ്.

തൈര് ഊര്‍ജത്തിന്റെ നല്ലൊരു ഉറവിടമാണ്. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍, ദിവസവും ഉച്ചഭക്ഷണത്തില്‍ തൈര് കഴിക്കുക. ഇത് നിങ്ങള്‍ക്ക് പുതിയ ശക്തിയും ഉന്മേഷവും നല്‍കും. തൈരില്‍ വിവിധ തരത്തിലുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. തലവേദനയ്ക്ക് ആശ്വാസം കിട്ടാന്‍ ദിവസവും ഒരു പാത്രം തൈര് കഴിക്കുന്നത് വഴി കഴിയും. അതേസമയം അധികം പുളിയില്ലാത്ത തൈര് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ രാത്രി ഭക്ഷണത്തില്‍ തൈര് ്ഉള്‍പ്പെടുത്തുന്നത് പൂര്‍ണമായും ഒഴിവാക്കുകയും വേണം.  

Get Newsletter

Advertisement

PREVIOUS Choice