ചാണകം പുരട്ടിയാല്‍ കോവിഡ് മാറുമോ ബ്ലാക്ക് ഫംഗസുണ്ടാക്കിയേക്കുമെന്ന് ഡോക്ടര്‍മാര്‍
കോവിഡ് 19 നെ തുരത്താന്‍ ശരീരത്ത് ചാണകം പുരട്ടിയിാല്‍ മതിയെന്ന വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഗുജറാത്തില്‍ ഒരു കൂട്ടം ആളുകള്‍ ചാണകം ശരീരത്തില്‍ തേച്ച് പിടിപ്പിച്ച് കോവിഡിനെ പ്രതിരോധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോയ്ക്ക് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തു.
ഇത്തരത്തില്‍ ചെയ്യുന്നത് വഴി രോഗപ്രതിരോധം ഉറപ്പാണെന്നും ഡോക്ടര്‍മാര്‍ പോലും ഈ വഴി സ്വീകരിക്കുന്നതായും ചിലര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ ശാസ്ത്രീയമായ അടിസ്ഥാനമുണ്ടോ എന്ന അന്വേഷണത്തിന് ഒരു തരത്തിലുമുള്ള അടിസ്ഥാനവമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളായ സോഷ്യല്‍ ഡിസ്റ്റന്‍സ്, സാനിറ്റൈസര്‍ ഉപയോഗം, ശുചിത്വം പാലിക്കല്‍ തുടങ്ങിയവ മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെന്നാണ് ''ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ പള്‍മോണോളജിസ്റ്റ് ഡോ. ഗ്യാന്‍ ഭാരതി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.
മാത്രമല്ല ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ ബ്ലാക്ക് ഫംഗസ് അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ''ചാണകത്തിന് കോവിഡിനെ ചികിത്സിക്കാന്‍ കഴിയില്ല. ഇത് തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അത്തരമൊരു കെട്ടുകഥയില്‍ ദയവായി വീഴരുത് എന്നാണ് ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ ഡയറക്ടറും പള്‍മോണോളജിസ്റ്റുമായ 'ഡോ. വികാസ് മൗര്യ പ്രതികരിച്ചത്. ഇത് ബ്ലാക്ക് ഫംഗസ് , മ്യൂക്കോമൈക്കോസിസ് എന്നിവയ്ക്ക് കാരണമാകാമെന്നും അദ്ദേഹം പറയുന്നു.