കോവിഡ് പ്രതിദിനനിരക്ക് എട്ട് ലക്ഷം വരെയെത്തിയേക്കുമെന്ന് മുന്നറിയിപ്പ്
കോവിഡ് മൂന്നാംതരംഗം വളരെ ഉയര്‍ന്നതായിരിക്കുമെന്ന് ഐഐടി പ്രൊഫസര്‍. മൂന്നാം തരംഗത്തം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ പ്രതിദിനം 8 ലക്ഷം കേസുകള്‍ വരെ ഉയര്‍ന്നേക്കാമെന്നും ഐഐടി കാണ്‍പൂര്‍ പ്രൊഫസറും ഗണിതശാസ്ത്രജ്ഞനുമായ മനീന്ദ്ര അഗര്‍വാള്‍ പറയുന്നു. ഇത് രണ്ടാംതരംഗത്തിന്റെ ഏതാണ്ട് ഇരട്ടിയോളം വരും.
മുംബൈ, ഡല്‍ഹി പോലുള്ള പ്രധാന നഗരങ്ങളിലെ കുത്തനെ വര്‍ദ്ധനവ് വളരെ വേഗമായിരിക്കും. ഒരുപക്ഷേ ഈ മാസം പകുതിയോടെ തന്നെ മൂന്നാംതരംഗം അതിന്റെ പീക്കിലെത്തിയേക്കാമെന്നും അഗര്‍വാള്‍ പറഞ്ഞു. നിലവിലെ കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണ് തന്റെ നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കേസുകളുടെ മുഴുവന്‍ ഡാറ്റയും ഇപ്പോഴും ലഭ്യമല്ലാത്തതിനാല്‍ ഇത് പ്രാഥമികമായ കണക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ കണക്കനുസരിച്ച്, ഒരു ദിവസം നാല് മുതല്‍ എട്ട് ലക്ഷം വരെ കേസുകളാണ് പ്രവചിക്കുന്നത്. മാര്‍ച്ച് പകുതിയോടെ, പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗത്തിന് വീണ്ടും വ്യത്യാസം വരും. ഇന്ത്യയില്‍ കൂടുതലോ കുറവോ അവസാനിക്കും, ''അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് -19 കര്‍വ് ട്രാക്കുചെയ്യുന്ന സൂത്ര കമ്പ്യൂട്ടര്‍ മോഡല്‍ പ്രവര്‍ത്തിപ്പിക്കുന്ന ശാസ്ത്രജ്ഞരില്‍ ഒരാളാണ് അഗര്‍വാള്‍. കോവിഡ് എണ്ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്ന് തെരഞ്ഞെടുപ്പായിരിക്കുമെന്നും ഐഐടി പ്രൊഫസര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം തെരഞ്ഞെടുപ്പ് റാലികള്‍ കോവിഡ് രോഗികളുടെ നിരക്ക് ഉയര്‍ത്തുന്ന കാരണങ്ങളില്‍ ഒന്ന് മാത്രമായിരിക്കുമെന്നതും അദ്ദേഹം ഓര്‍മിപ്പിച്ചു.







