Latest Updates

മിക്കവരുടേയും ഒരു പ്രധാനപ്രശ്നമാണ് മലബന്ധം. അമിത ഭക്ഷണം, ചില ജീവിതശൈലി പ്രശ്നങ്ങള്‍, നിര്‍ജ്ജലീകരണം തുടങ്ങിയവയാണ് മലബന്ധത്തിനുള്ള പ്രധാന കാരണങ്ങള്‍. നാരുകള്‍ അടങ്ങിയ ഭക്ഷണം മലബന്ധം അകറ്റാന്‍ സഹായിക്കും. മലബന്ധം അകറ്റാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കു.   

ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ മലബന്ധം അകറ്റുന്നു. രാവിലെ ഉണര്‍ന്നതിനുശേഷം കുതിര്‍ത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ നന്നായി നിലനിര്‍ത്തുന്നതിന് സഹായിക്കും. പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കില്‍ ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.  

നെയ്യ് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒന്നോ രണ്ടോ ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനുള്ള ഫലപ്രദവും മികച്ചതുമായ ഒരു മാര്‍ഗമാണ്. തൈര് കഴിക്കുന്നതും നല്ലതാണ്. പ്രോബയോട്ടിക് സമ്പുഷ്ടമായ തൈര് കഴിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രോബയോട്ടിക്‌സ് കഴിക്കുന്നത് വഴി ആമാശയത്തിലും കുടലുകളിലുമൊക്കെയുള്ള നല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നു.  

ദഹനത്തെ ഏറെ സഹായിക്കുന്നതാണ് ഇഞ്ചി. ഇതു ചേര്‍ത്തൊരു ചായ രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇതു സഹായിക്കും. ചെറുനാരങ്ങയും മലബന്ധം അകറ്റാന്‍ നല്ലതാണ്. നാരങ്ങയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇളം ചൂടു വെള്ളത്തില്‍ അല്‍പം നാരങ്ങ ചേര്‍ത്ത് കുടിക്കുക.

Get Newsletter

Advertisement

PREVIOUS Choice