Latest Updates

  രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. പ്രായഭേദമന്യേ എല്ലാവരെയും പിടികൂടുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകാറ്. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ പറ്റുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം. ചോക്ലേറ്റ് കഴിക്കാം. കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ചോക്ലേറ്റ്. പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ്. ഇതില്‍ ആന്റി ഓക്സിഡന്റ് മൂന്നിരട്ടിയാണ്. എന്നാല്‍ വൈറ്റ് ചോക്ലേറ്റ് ഒഴിവാക്കാം.   

നട്സ് കഴിക്കുന്നതും നല്ലതാണ്. നട്സിലെ മോണോസാച്യുറേറ്റഡ് ഫാറ്റ് ഹൃദയത്തിനും സന്ധികള്‍ക്കും നല്ലതാണ്. ഒപ്പം കൊളസ്‌ട്രോള്‍ ചെറുക്കാനും സഹായിക്കും. ചായ കുടിക്കുന്നതും നല്ലതാണ്. ചായയിലെ ആന്റി ഓക്സിഡന്റ് ആണ് ഇവിടെ സഹായി. ഇത് രക്തക്കുഴലില്‍ ക്ലോട്ട് ഉണ്ടാകാതെ സൂക്ഷിക്കും. ഗ്രീന്‍ ടീ, ബ്ലാക്ക് ടീ എല്ലാം ആന്റി ഓക്സിഡന്റ് അടങ്ങിയതാണ്.  മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ എന്നിവ കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കും. വെളുത്തുള്ളി കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ചീത്ത കൊഴുപ്പു നീക്കും. എന്നാല്‍ ദിവസം രണ്ടോ മൂന്നോ അല്ലിയില്‍ കൂടുതല്‍ കഴിക്കുകയുമരുത്.  

Get Newsletter

Advertisement

PREVIOUS Choice