Latest Updates

കൊളസ്‌ട്രോള്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും എന്നത് ആര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ഇതില്‍ അത്രത്തോളം  വാസ്തവമില്ലെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. മോശം' കൊളസ്‌ട്രോളും (LDL-C) ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയും തമ്മിലുള്ള  ബന്ധം മുമ്പ് വിചാരിച്ചതുപോലെ ശക്തമായിരിക്കില്ല എന്നാണ് ്ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. RCSI യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ നിന്നുള്ള ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

'ജമാ ഇന്റേണല്‍ മെഡിസിന്‍' എന്ന ജേണലിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. എല്‍ഡിഎല്‍-സി കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (സിവിഡി) സാധ്യത കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സ്റ്റാറ്റിനുകളുടെ ഫലപ്രാപ്തിയെ ഗവേഷണം ചോദ്യം ചെയ്യുന്നു.
എല്‍ഡിഎല്‍-സി കുറയ്ക്കാന്‍ സ്റ്റാറ്റിനുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യ ഫലങ്ങളെ ഗുണപരമായി ബാധിക്കുമെന്ന് മുന്‍ ഗവേഷണങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തലുകള്‍ ഈ സിദ്ധാന്തത്തിന് വിരുദ്ധമാണ്.

സ്റ്റാറ്റിനുകള്‍ ഉപയോഗിച്ച് എല്‍ഡിഎല്‍-സി കുറയ്ക്കുന്നത് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ (എംഐ), സ്‌ട്രോക്ക്, എല്ലാ കാരണങ്ങളാല്‍ മരണനിരക്കും തുടങ്ങിയ സിവിഡി ഫലങ്ങളില്‍ അസ്ഥിരവും അനിശ്ചിതവുമായ സ്വാധീനം ചെലുത്തുമെന്ന് ഗവേഷണം തെളിയിക്കുന്നു. കൂടാതെ, സ്റ്റാറ്റിനുകള്‍ എടുക്കുന്നതിന്റെ മൊത്തത്തിലുള്ള പ്രയോജനം ചെറുതായിരിക്കാമെന്നും ഒരു വ്യക്തിയുടെ വ്യക്തിഗത അപകട ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുമെന്നും ഇത് സൂചിപ്പിക്കുന്നു.

ആര്‍സിഎസ്ഐയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജനറല്‍ പ്രാക്ടീസ് ആസ്ഥാനമായുള്ള എച്ച്ആര്‍ബി സെന്റര്‍ ഫോര്‍ പ്രൈമറി കെയര്‍ റിസര്‍ച്ചില്‍ നിന്നുള്ള ഡോ പോള ബൈറാണ് ഈ പേപ്പറിലെ പ്രധാന രചയിതാവ്. കണ്ടെത്തലുകളെ കുറിച്ച് ഡോ. ബൈര്‍ണ്‍ പറയുന്നതിങ്ങനെ- 'കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും, സ്റ്റാറ്റിനുകള്‍ ഇത് നേടാന്‍ സഹായിക്കുമെന്ന സന്ദേശം വളരെക്കാലമായി നിലനില്‍ക്കുന്നു. എന്നിരുന്നാലും, ഞങ്ങളുടെ ഗവേഷണം സൂചിപ്പിക്കുന്നത്, വാസ്തവത്തില്‍, സ്റ്റാറ്റിന്‍ കഴിക്കുന്നതിന്റെ പ്രയോജനങ്ങള്‍. വൈവിധ്യമാര്‍ന്നതാണ്.-

Get Newsletter

Advertisement

PREVIOUS Choice