ശരീര വലുപ്പത്തെ കുറിച്ച് ടെന്‍ഷനുണ്ടോ ഈ ഫിറ്റ്നസ് ഐക്കണ്‍ പറയുന്നത് കേള്‍ക്കൂ
ശരീര വലുപ്പത്തെ കുറിച്ച് ആളുകള്‍ വളരെയധികം സംസാരിക്കുന്നതിനെതിരെ അങ്കിത കോണ്‍വാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ശരീര വലുപ്പമല്ല പ്രശ്നം ആരോഗ്യത്തോടെയിരിക്കുകയാണ് പ്രധാനം. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആസ്വദിക്കാനുള്ള ആരോഗ്യമെന്ന് സൂപ്പര്‍ മോഡല്‍ മിലിന്ദ് സോമനെ വിവാഹം കഴിച്ച ഫിറ്റ്നസ് ഐക്കണ്‍ അങ്കിത പറയുന്നു.
29 കാരിയുടെ അഭിപ്രായത്തില്‍ ആരോഗ്യം വേണ്ടത് ഇത്തരത്തിലാണ്.
* ശാരീരികമായി ആരോഗ്യവാനായിരിക്കുക - അതുവഴി നമ്മള്‍ ആഗ്രഹിക്കുന്നതും അതിലേറെയും ചെയ്യാന്‍ കഴിയും.
* മാനസികമായി ആരോഗ്യവാനായിരിക്കുക- ഇരുണ്ട ദിവസങ്ങള്‍ക്കപ്പുറം നമുക്ക് കാണാന്‍ കഴിയും (അതെ, എല്ലാവര്‍ക്കും അവയുണ്ട്)
* ആത്മീയമായി ആരോഗ്യവാനായിരിക്കുക- അതുവഴി നമുക്ക് ജീവിതത്തെ മനസ്സിലാക്കാനും മുന്നോട്ട് പോകാനും കഴിയും.
'ആരോഗ്യത്തോടെ തുടരാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വര്‍ഷങ്ങളായി എനിക്ക് നല്ല ആരോഗ്യം ലഭിക്കുന്നു. ഇതൊരു പഠന പ്രക്രിയയാണ്, എല്ലാ ദിവസവും ഞാന്‍ പുതിയത് പഠിക്കുന്നു. നിങ്ങളുടെ ശരീരമാണ്. നിങ്ങള്‍ എടുക്കുന്ന ഓരോ ശ്വാസവും അക്ഷരാര്‍ത്ഥത്തില്‍ ഒരു അത്ഭുതമാണ്. അതിന്റെ ആകൃതിയും വലുപ്പവും പരിഗണിക്കാതെ അതിനെ ബഹുമാനിക്കുക. ഒരുപാട് പരിഗണന നല്‍കിയില്ലെങ്കിലും നല്‍കുന്ന അല്‍പം ശ്രദ്ധയില്‍ പോലും വലിയ മാറ്റങ്ങളുണ്ടാവുമെന്നും അങ്കിത പറയുന്നു.