കോവിഡ് മാത്രമല്ല കൊതുകും ആളെക്കൊല്ലും മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രതിവര്‍ഷം ഏഴ് ലക്ഷത്തിലധികം മനുഷ്യജീവനുകളാണ് കൊതുകുകള്‍ അപഹരിക്കുന്നത്. കൊതുകുകടി മൂലമുള്ള മരണനിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ലോകമെമ്പാടുമുള്ള ഡെങ്കിപ്പനി 30 മടങ്ങ് വര്‍ദ്ധിച്ചു. സിക്ക, ഡെങ്കി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി എന്നിവയെല്ലാം ഈഡെസ് ഈജിപ്റ്റി കൊതുകാണ് മനുഷ്യരിലേക്ക് പകരുന്നത്. നൂറിലധികം രാജ്യങ്ങളില്‍ പ്രതിവര്‍ഷം 20 ദശലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡെങ്കിയാണ് ഏറ്റവും വലിയ കൊതുകുജന്യരോഗം. ലോകമെമ്പാടുമുള്ള 2500 ദശലക്ഷം ആളുകള്‍ക്കാണ് ഇത്തരത്തില്‍ രോഗം വരാന്‍ സാധ്യത. കൊതുകുകളെ തുരത്തുക എന്നത് മാത്രമാണ് ഭയാനകമായ ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. അതിനുള്ള ചില വഴികള്‍ പറയാം.
മഴക്കാലത്താണ് കൊതുകകുകളെ ഏറ്റവുമധികം ഭയക്കേണ്ടത്. അലോസരപ്പെടുത്തുന്ന ഈ ചെറിയ പ്രാണികളില്‍ നിന്ന് നാം നമ്മെ സ്വയം രക്ഷിക്കേണ്ടതുണ്ട്. സമീപകാലത്തെ മാരകമായ ചില രോഗങ്ങള്‍ക്ക് പ്രധാനകാരണം കൊതുക് കടിയാണ്. അടിസ്ഥാന ശുചിത്വം പാലിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് കൊതുകുകളെ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം.
വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. നിങ്ങളുടെ വീടിനകത്തോപുറത്തോ കെട്ടികിടക്കുന്ന മലിനജലം മൂടുകയോ ഒഴിവാക്കുകയോ ചെയത് സുരക്ഷിതരാകാം. വീടിന് പുറത്തുള്ള പാത്രങ്ങള്‍, കൂളറുകള്‍ തുടങ്ങിയവ ശൂന്യമാണെന്ന് ഉറപ്പ് വരുത്തണം. കെട്ടികിടക്കുന്ന വെള്ളത്തില്‍ എണ്ണ ഒഴിക്കുന്നത് കൊതുകുകളുടെ ജീവിതചക്രത്തെ തടസ്സപ്പെടുത്തും. കൂടാതെ, കൊതുകുകളുടെ പ്രജനനം തടയാന്‍ ബാത്ത്‌റൂമുകളും മറ്റും സ്ഥിരമായി വൃത്തിയാക്കണം എല്ലാ വാതിലുകളും ജനലുകളും അടച്ചിടുക.
കൊതുകുകള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ തക്കവിധം വാതിലുകളും ജന്നാലകളും തുറന്നിടരുത്. പ്രത്യേകിച്ചും കൊതുകുകള്‍ കൂട്ടത്തോടെ പറക്കുന്ന വൈകുന്നേരങ്ങളില്‍ എല്ലാ വാതിലുകളും അടച്ചിരിക്കണം.
കൊതുകുകളെ തുരത്താന്‍ വെളുത്തുള്ളി വെളുത്തുള്ളി കൊതുകുകളെ തുരത്താനുള്ള ഉപായമാണ്. വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ തിളപ്പിച്ച് ചുറ്റുപാടും തളിച്ചാല്‍ കൊതുകുകള്‍ പമ്പ കടക്കും ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
ഇളം നിറങ്ങളെ അപേക്ഷിച്ച് കടുത്ത നിറങ്ങളിലേക്കാണ് കൊതുകുകള്‍ കൂടുതലെത്തുന്നത്. ഇളം നിറങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കറുപ്പ്, നീല തുടങ്ങിയ ഇരുണ്ട നിറങ്ങള്‍ അവര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട്് ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ഒരു പരിധി വരെ കൊതുകുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകമാണ്.
കൊതുകിനെതിരെ സ്‌പ്രേകളും ക്രീമും.
നിങ്ങളുടെ കൈകള്‍, കാലുകള്‍, കഴുത്ത് തുടങ്ങി ശരീരത്തിലെ തുറന്ന ഭാഗങ്ങളില്‍ നല്ലൊരു റിപ്പല്ലന്റ് ക്രീം പുരട്ടുക. വാസനയുള്ള ലോഷനുകള്‍, സോപ്പുകള്‍, ഷാംപൂകള്‍ എന്നിവ ഒഴിവാക്കുക.
സ്വാഭാവിക പ്രതിരോധം ഉറപ്പാക്കുക
വാതിലുകള്‍ക്കും ജനാലകള്‍ക്കും സമീപം പ്രകൃതിദത്തപ്രതിരോധം നടത്തുന്ന സസ്യങ്ങള്‍ സ്ഥാപിക്കാം. ജാലകത്തിനടുത്ത് ഒരു തുളസി ചെടി വളര്‍ത്താന്‍ കഴിഞ്ഞാല്‍ ഇത് കൊതുകുകളുടെ പ്രജനനം ഒഴിവാക്കാന്‍ സഹായിക്കുന്നു. മണ്‍സൂണ്‍ സംബന്ധമായ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കൂടിയാണിത്.ജനാലയ്ക്കടുത്ത് തുളസി ചെടി വളര്‍ത്തുന്നത് നല്ലതാണ്.
ഭൗതിക തടസങ്ങള്‍ സൃഷ്ടിക്കാം
കൊതുക് കടിക്കുന്നത് ഒഴിവാക്കാന്‍, വാതിലുകളിലും ജനലുകളിലും കൊതുക് വലകളും സ്‌ക്രീനുകളും ഉപയോഗിക്കാം. കൂടാതെ, ഒരു ഇലക്ട്രിക് ബാറ്റ് അല്ലെങ്കില്‍ പ്രാണികളെ ആകര്‍ഷിക്കുന്ന യുവി വിളക്കും അവയെ കൊല്ലാന്‍ സഹായിക്കും
മുന്‍സിപ്പാലിറ്റിയുടെ സഹായം തേടുക നിങ്ങളുടെ വീടും പരിസരവും മാത്രം വൃത്തിയായതുകൊണ്ട് കൊതുകുകളുടെ ശല്യം കുറയില്ല. സമീപ പ്രദേശങ്ങളിലെ കൊതുകുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കണ്ടാല്‍ പ്രാദേശിക മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടുക.