Latest Updates

  ചര്‍മ്മം സുന്ദരമായിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ലോക്ക്ഡൗണില്‍ ബ്യൂട്ടി പാര്‍ലറുകള്‍ ഇല്ലാത്ത നിരാശയിലാണ് പലരും. അല്‍പ്പം മടി മാറ്റി ഒന്ന്  ശ്രെമിച്ചാല്‍ തിളങ്ങുന്ന മുഖം നിങ്ങള്‍ക്ക് സ്വന്തമാക്കാം. വീട്ടില്‍ തന്നെ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് കൃത്യമായി ചര്‍മത്തിന് സംരക്ഷണം നല്‍കിയാല്‍ തിളങ്ങുന്ന ചര്‍മം നിങ്ങള്‍ക്ക് സ്വന്തമാക്കാം.

 ക്ലെന്‍സിംഗ്

ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകിയ ശേഷം ക്ലെന്‍സര്‍ മുഖത്തു വൃത്താകൃതിയില്‍ പുരട്ടുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളളത്തില്‍ മുഖം വീണ്ടും കഴുകി ടവല്‍ കൊണ്ട് ഒപ്പുക.

  സ്‌ക്രബ് 

സ്‌ക്രബ് കൊണ്ട് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യണം. ഈ സ്‌ക്രബ് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ചര്‍മത്തിന്റെ പ്രത്യേകത അനുസരിച്ചായിരിക്കണം സ്‌ക്രബ് ഉപയോഗിക്കേണ്ടത്. ഓയിലി സ്‌കിന്നിന് ഒരു ടീസ്പൂണ്‍ തേനില്‍ അര ടീസ്പൂണ്‍ പഞ്ചസാര പൊടിച്ചതു മിക്‌സ് ചെയ്ത് സ്‌ക്രബ് ചെയ്യാം. നോര്‍മല്‍ സ്‌കിന്നിന് ഒരു ടീസ്പൂണ്‍ ഓട്മീല്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ മിക്‌സ് ചെയ്ത് ഉപയോഗിക്കാം. ഡ്രൈ സ്‌കിന്നിനായി ആല്‍മണ്ട് തരിയായി പൊടിച്ചത് ഒരു ടീസ്പൂണ്‍ എടുത്ത് അതില്‍ അര ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്തുപയോഗിക്കാം.

മസാജ്

സ്‌ക്രബ് ഉപയോഗിച്ചു മുഖം വൃത്താകൃതിയില്‍ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകി ഒപ്പിയെടുക്കുക. രണ്ടു തുള്ളി ഒലിവ് എണ്ണയോ ബദാം ഓയിലോ പുരട്ടുക. അപ്‌വേഡ് ഡയറഷനില്‍ ആയിരിക്കണം മസാജ് ചെയ്യേണ്ടത്. ഇനി ആവി പിടിക്കാം. ആവി പിടിക്കുമ്പോള്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കും. ഇത് അഴുക്കുകള്‍ നീക്കാം ചെയ്യാന്‍ സഹായിക്കും.

  ഫേസ്പാക്ക്

ചര്‍മത്തിന്റെ സ്വഭാവത്തിന് അനുസരിച്ചു വേണം പാക് തിരഞ്ഞെടുക്കാന്‍. ഓയിലി സ്‌കിന്‍: ഒരു സ്പൂണ്‍ കോസ്മറ്റിക് ക്ലേയില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം. നോര്‍മല്‍ സ്‌കിന്‍: ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത മിശ്രിതം ആയിരിക്കും അനുയോജ്യം. ഡ്രൈ സ്‌കിന്‍: പഴം ഉടച്ചതില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത മിശ്രിതം പായ്ക്കായി ഉപയോഗിക്കാം. 20 മിനിറ്റിനുശേഷംവെള്ളം ചേര്‍ത്ത് ചെറുതായി മസാജ് ചെയ്തശേഷം മുഖം കഴുകാം.

  ടോണിങ്

ചര്‍മത്തിലെ സുഷിരങ്ങളെ അടയ്്ക്കാനാണ് ടോണര്‍. റോസ് വാട്ടര്‍ മുഖത്തു പുരട്ടുക.

  മോയിസ്ചുറൈസിംഗ്

ആല്‍മണ്ട് ഓയില്‍, കോക്കനട്ട് ഓയില്‍, ഒലിവ് ഓയില്‍, കറ്റാര്‍വാഴ ജെല്‍ തുടങ്ങിയതെന്തും മോയിസ്ചറൈസറായി ഉപയോഗിക്കാം. ഫേഷ്യല്‍ ചെയ്യുമ്പോള്‍ ചര്‍മം സോഫ്റ്റാകും.   

Get Newsletter

Advertisement

PREVIOUS Choice