സന്ധിവാതത്തിലേക്ക് നിങ്ങളെ നയിക്കുന്നതെന്താണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ
ആര്‍ത്രൈറ്റിസ് നിയന്ത്രിക്കാന്‍ കഴിയാത്ത അസുഖമല്ല. പക്ഷേ ചില ശീലങ്ങള്‍ ഈ രോഗത്തിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നുമുണ്ട്.
*അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ആളുകള്‍ക്ക് സന്ധിവാതം വരാനുള്ള സാധ്യത കൂടുതലാണ്.
*പഞ്ചസാരയും വെളുത്ത മാവും പോലുള്ള അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. പഴങ്ങള്‍, അണ്ടിപ്പരിപ്പ്, ധാന്യങ്ങള്‍ എന്നിവ പകരം ഉപയോഗിക്കാം
*പതിവായി മൊബൈലില്‍ ടെക്സ്റ്റ് ചെയ്യുന്നതും ഫോണ്‍ പിടിക്കുന്ന രീതി ഒന്നുതന്നെയാകുന്നതും കൈകളിലെ സന്ധികള്‍ക്ക് അമിതസമ്മര്‍ദ്ദം നല്‍കുന്നു.
ടെക്സ്റ്റ് ചെയ്യുന്നതിന് ്പകരം വോയ്‌സ് റെക്കോഡര്‍ ഉപയോഗിക്കുക
ടെക്സ്റ്റ് ചെയ്യുന്നത് തോളിനും കഴുത്തിനും ദോഷം ചെയ്യും, .
*എപ്പോഴും ഹൈഹീല്‍സ് ധരിക്കുന്നത് സന്ധികളെയും പേശികളെയും ബുദ്ധിമുട്ടിക്കും
*പരിക്കുകളും ചിലപ്പോള്‍ ആര്‍ത്രൈറ്റ്‌സിലേക്ക് നയിക്കു.കാല്‍മുട്ടിന് പരിക്കേറ്റ ആളുകള്‍ക്ക് ആ കാല്‍മുട്ടില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത പരിക്കേല്‍ക്കാത്തവരെ അപേക്ഷിച്ച്.മൂന്നിരട്ടി കൂടുതലാണ്,
പ്രധാനം ജീവിതശൈലി മാറ്റങ്ങള്‍
*വിവേകത്തോടെ ഭക്ഷണം കഴിക്കുക, നിങ്ങളുടെ ഭാരം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക - ഇവയെല്ലാം കാല്‍മുട്ട് പ്രശ്‌നങ്ങള്‍ അകറ്റാനുള്ള മന്ത്രങ്ങളാണ്.
*ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.
*പരിക്കുകള്‍ വരാതെ സൂക്ഷിക്കുക.
*ശരിയായ ഇരിപ്പിടം ഉപയോഗിക്കുക, ഹൈ ഹീല്‍ ഒഴിവാക്കുക.
*വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി 3 ലെവലുകള്‍ പതിവായി പരിശോധിക്കുക
വാല്‍നട്ട്, കശുവണ്ടി, പിസ്ത , വിത്തുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
റാഗി പോലുള്ളവകൊണ്ടുള്ള റൊട്ടി കഴിക്കുക. സന്ധിവേദനയ്ക്ക് ഇവ നല്ലതാണ്, കാരണം അവയില്‍ നിങ്ങളുടെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.