Latest Updates

ഫുട്ബോള്‍ ഇതിഹാസം ലയണെല്‍ മെസ്സി താമസിക്കുന്ന പാരീസിലെ ഹോട്ടല്‍ മുറി വാടകയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മെസ്സിയും കുടുംബവും പാരീസിലെ ലെ റോയല്‍ മൊന്‍സു ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ഒരു രാത്രി ഈ ഹോട്ടലില്‍ താമസിക്കാന്‍ 17.5 ലക്ഷം രൂപ വാടക നല്‍കണം. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയുടെ ചിത്രങ്ങളും പുറത്തുവന്നു. സ്വിമ്മിങ് പൂള്‍, സിനിമ ഹാള്‍, ആഡംബര റസ്റ്ററന്റ് എന്നിവ അടങ്ങിയതാണ് ഹോട്ടല്‍.  

പാരീസിന്റെ ഏറ്റവും ഹൃദയഭാഗത്താണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. പാരീസിന്റെ മനോഹാരിതയും ആകാശ കാഴ്ചകളും ആസ്വദിക്കാനും സാധിക്കും. പി.എസ്.ജി സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കുമ്പോള്‍ പാര്‍പ്പിക്കുക ഈ ആഡംബര ഹോട്ടലിലാണ്. നെയ്മര്‍ പി.എസ്.ജിയിലെത്തിയപ്പോഴും ഈ ഹോട്ടലില്‍ തന്നെയാണ് താമസിച്ചതെന്നാണ് വിവരം.   

ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പി.എസ്.ജി ഫൂട്ബോള്‍ ക്ലബിന് വേണ്ടിയാണ് മെസി ഇനി കളത്തില്‍ ഇറങ്ങുക. ക്ലബ് തന്നെയാണ് പാരീസിലെ താമസം ഉള്‍പ്പെടെ ഗംഭീര സ്വീകരണം നല്‍കിയതെന്നാണ് സൂചന. മെസി ഹോട്ടല്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ ഹോട്ടല്‍ അധികൃതരും ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കു വെച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice