Latest Updates

താരങ്ങളും ഒഫീഷ്യല്‍സുമടക്കമുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി മത്സരം കൊവിഡ് ആശങ്കകളെ തുടര്‍ന്ന് മാറ്റിവച്ചു.  ഐഎസ്എല്‍ അധികൃതരുടെ തീരുമാനം. 

മത്സരത്തിന് ആവശ്യമായ കളിക്കാര്‍ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഇല്ലെന്ന് ഐഎസ്എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമില്‍ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എല്‍ ചട്ടം. കഴിഞ്ഞ നാല് ദിവസം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലനം നടത്തിയിരുന്നില്ല. മത്സരത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 

ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈ സിറ്റിയെ തോല്‍പിച്ചിരുന്നു. 11 കളിയില്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി നാലാമതാണ്.

മിക്ക ടീമുകളിലും കൊവിഡ് സ്ഥിരീകരിച്ചത് ടൂര്‍ണമെന്റിന്റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്നലത്തെ എടികെ മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്‌സി മത്സരവും കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice