Latest Updates

ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനെതിരായ തകര്‍പ്പന്‍ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി ഗോകുലം കേരള എഫ്‌സി. ശനിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം. ആരോസിനെതിരേ ആക്രമണ ഫുട്‌ബോളിന്റെ മനോഹാരിത മുഴുവന്‍ ഗോകുലം പുറത്തെടുത്തു.

ആദ്യ ഐ ലീഗ് മത്സരത്തിനിറങ്ങിയ അഹമ്മദ് വസീം റസീക്കാണ് 10-ാം മിനിറ്റില്‍ ഗോകുലത്തിന്റെ ഗോളടി തുടങ്ങിവെച്ചത്. തുടര്‍ന്ന് 28-ാം മിനിറ്റില്‍ ശരീഫ് മുഹമ്മദും 32-ാം മിനിറ്റില്‍ ലൂക്കയും സ്‌കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ തന്നെ ഗോകുലം 3-0ന്റെ ലീഡെടുത്തു.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ മലയാളി താരങ്ങളായ ജിതിനും (72') താഹിര്‍ സമാനും (81') കൂടി സ്‌കോര്‍ ചെയ്തതോടെ ഗോകുലം എതിരില്ലാത്ത അഞ്ചു ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ 10 കളികളില്‍ നിന്ന് 24 പോയന്റുമായി ഗോകുലം ലീഗില്‍ ഒന്നാം സ്ഥാനമുറപ്പിച്ചു.

Get Newsletter

Advertisement

PREVIOUS Choice