മോഹന്‍ ബഗാനെതിരേ വിജയം നേടി ഹൈദരാബാദ് എഫ്.സി ഫൈനലില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരേ വിജയം നേടി ഹൈദരാബാദ് എഫ്.സി ഫൈനലില്‍. രണ്ടാം പാദ മത്സരത്തില്‍ തോല്‍വി വഴങ്ങിയിട്ടും ഹൈദരാബാദ് സെമിയിലെത്തി.
ആദ്യ പാദ മത്സരത്തിലെ വിജയമാണ് ഹൈദരാബാദിന് തുണയായത്. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിട്ടും മോഹന്‍ ബഗാന്‍ പുറത്തായി. റോയ് കൃഷ്ണയാണ് ടീമിനായി ഗോളടിച്ചത്. എന്നാല്‍ ആദ്യ പാദ സെമിയില്‍ ഹൈദരാബാദ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് മോഹന്‍ ബഗാനെ കീഴടക്കിയിരുന്നു. ഇതോടെ ആകെ 3-2 എന്ന സ്‌കോറിന് ഹൈദരാബാദ് ഫൈനല്‍ ടിക്കറ്റെടുത്തു.
കേരള ബ്ലാസ്റ്റേഴ്‌സാണ് ഫൈനലില്‍ ഹൈദരാബാദിന്റെ എതിരാളി. മാര്‍ച്ച് 20 നാണ് ഫൈനല്‍. വലിയ വിജയം മാത്രം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ മോഹന്‍ ബഗാന്‍ ആദ്യ സെക്കന്‍ഡ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ആദ്യ അഞ്ചുമിനിറ്റില്‍ തന്നെ ഹൈദരാബാദ് ഗോള്‍മുഖത്ത് ഭീതി ജനിപ്പിക്കാന്‍ മോഹന്‍ ബഗാന് സാധിച്ചു.