Latest Updates

മാലദ്വീപ് ക്ലബ് മാസിയയെ 5–2നു തകർത്ത് എടികെ മോഹൻ ബഗാൻ എഎഎഫ്സി കപ്പ് നോക്കൗട്ട് റൗണ്ടിൽ കടന്നു. ബംഗ്ലദേശ് ക്ലബ് ബസുന്ധര കിങ്സിനോട് 1–2നു തോറ്റ ഗോകുലം കേരള എഫ്സി പുറത്തായി. മാസിയയ്ക്കെതിരെ ബഗാനു വേണ്ടി ജോണി കോകോ ഇരട്ടഗോൾ നേടി. റോയ് കൃഷ്ണ, സുഭാശിഷ് ബോസ്, കാൾ മക്ഹ്യൂ എന്നിവരും സ്കോർ ചെയ്തു. 6 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ബഗാൻ ഇന്റർ സോൺ സെമിഫൈനൽസിനു യോഗ്യത നേടിയത്. ആദ്യ കളിയിൽ ബഗാനെ അട്ടിമറിച്ച ഗോകുലം പിന്നീട് 2 കളികളും തോൽക്കുകയായിരുന്നു.

Get Newsletter

Advertisement

PREVIOUS Choice