Latest Updates

മൂന്ന് രാജ്യങ്ങളില്‍, മൂന്ന് ക്ലബ്ബുകള്‍ക്കായി 100 ഗോള്‍ നേടുന്ന ആദ്യ താരമായി മാറി ക്രിസ്റ്റ്യാനൊ. ഫുട്‌ബോളില്‍ തന്നെ അപൂര്‍വ്വമായ നേട്ടമാണിത്. . 131 മത്സരങ്ങളില്‍ നിന്ന് യുവന്റസിനായി ഗോളില്‍ സെഞ്ചുറി നേടിയതോടെയാണ് താരം പുതിയ ചരിത്രം കുറിച്ചത്. യുവന്റസിനായി ഏറ്റവും വേഗത്തില്‍ 100 ഗോള്‍ എന്ന നേട്ടവും 35 കാരന്‍ സ്വന്തമാക്കി. 45-ാം മിനുറ്റിലാണ് റൊണാള്‍ഡോയുടെ ഇടം കാല്‍ ഷോട്ട് ഗോള്‍വല ഭേദിച്ചത്.   സസൗളോയ്‌ക്കെതിരായ മത്സരത്തിലാണ് താരം പുതിയ റെക്കോര്‍ഡ് നേടിയത്. ഇതോടെ 35-ാം വയസില്‍ ചരിത്രപുസ്തകത്താളില്‍ തന്റെ പേരെഴുതി ചേര്‍ത്തിരിക്കുകയാണ് റൊണാള്‍ഡൊ. എന്നാല്‍ സസൗളോയെ 3-1ന് തോല്‍പ്പിച്ചെങ്കിലും ലീഗില്‍ ആദ്യ നാലിലേയ്ക്ക് കടക്കാന്‍ യുവന്റസിനായില്ല. റൊണാള്‍ഡോയ്ക്ക് പുറമെ അഡ്രിയാന്‍ റാബിയോട്ട്, പൗലോ ഡിബാല എന്നിവരാണ് സ്‌കോര്‍ ചെയ്തത്. 36 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി യുവെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.    സ്‌പോര്‍ട്ടിങ് സിപി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്കായാണ് പൊര്‍ച്ചുഗല്‍ താരം ഇതുവരെ കളിച്ചത്. യുണൈറ്റഡിനായി 118 ഗോളുകള്‍ നേടിയപ്പോള്‍, റയലിന് വേണ്ടി 450 തവണ ലക്ഷ്യം കണ്ടു. സിരീ എയിലും താരം ഗോള്‍ വേട്ട തുടരുകയാണ്. 32 മത്സരങ്ങളില്‍ 28 ഗോളുമായി ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് താരം.

Get Newsletter

Advertisement

PREVIOUS Choice