വീട്ടിലുണ്ടാക്കാം ഇനി തട്ടുകട സ്റ്റൈല്‍ ഉള്ളിവട
ചേരുവകള്‍
1. സവാള -1 1/2 എണ്ണം
2. പച്ചമുളക് -2 എണ്ണം
3. ചതച്ച ഇഞ്ചി -1 ചെറിയ കഷ്ണം
4. കറിവേപ്പില
5. കടലപ്പൊടി - 3 ടേബിള്‍ സ്പൂണ്‍
6. മൈദ - 2 ടേബിള്‍ സ്പൂണ്‍
7. അരിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
8. കാശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
9. കായം പൊടിച്ചത് - 1/4 ടീസ്പൂണ്‍
10. ചതച്ച പെരുംജീരകം - 1/4 ടീസ്പൂണ്‍
11. ഉപ്പ്- ആവശ്യത്തിന്
12. പഞ്ചസാര- ഒരു നുള്ള്
13. എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ സവാള നീളത്തില്‍ കനം കുറഞ്ഞ് അരിഞ്ഞത്, പച്ചമുളക് ചെറുതാക്കി അരിഞ്ഞത്, ഇഞ്ചി ചതച്ചത്, കറിവേപ്പില അരിഞ്ഞത്, ഉപ്പ്, പഞ്ചസാര എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക. സവാളയിലെ വെള്ളം ഊര്‍ന്നു വരുന്നതു വരെ യോജിപ്പിക്കണം. അതിലേക്കു 5 മുതല്‍ 11 വരെ ഉള്ള പൊടികള്‍ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ നന്നായി യോജിപ്പിക്കണം. എണ്ണ ചൂടായി കഴിഞ്ഞാല്‍ കൈയില്‍ കുറച്ചു എണ്ണ പുരട്ടി മാവില്‍ നിന്ന് കുറച്ച് എടുത്തു കൈയില്‍ വച്ചു വട്ടത്തില്‍ പരത്തുക. എന്നിട്ട് ചൂടായ എണ്ണയിലേക്ക് ഇട്ട് ബ്രൗണ്‍ നിറത്തില്‍ ചെറിയ തീയില്‍ വറുത്തു കോരുക.