രുചികരമായ ജാതിക്ക ചമ്മന്തിയും സ്വീറ്റ് ചട്നിയും
രുചികരമായ ഭക്ഷണം ആരാണ് ഇഷ്ടമല്ലാത്തത്. ഇതാ ഊണ് രുചികരമാക്കാന്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ചമ്മന്തി. ജാതിക്കാത്തൊണ്ട് കൊണ്ടാണ് ഈ ചമ്മന്തി ഉണ്ടാക്കുന്നത്. ഇതിനായി വേണ്ടുന്ന സാധനങ്ങള്‍..
രണ്ട് ജാതിക്കയുടെ തൊണ്ട് തൊലിചെത്തി ചെറിയ കഷണങ്ങള്‍ ആക്കിയത് ഒരു മുറി തേങ്ങ ചിരകിയിത്
പച്ചമുളക് മൂന്നെണ്ണം
കാന്താരി ഒരു ചെറിയ കഷണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
ഒരു തണ്ട് കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം ജാതിക്ക തേങ്ങ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക . ഇതിലേക്ക് പച്ചമുളക്, കാന്താരി, ഇഞ്ചി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് ഒന്നുകൂടി അരച്ചെടുക്കുക.
കുട്ടികള്‍ക്കും മുതിര്‍ന്നവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു മധുരമുള്ള ചട്‌നി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഈന്തപ്പഴമുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
ആവശ്യമായ സാധനങ്ങള്‍
ഈന്തപ്പഴം കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി ഇതിനായി എടുക്കാം
ഒരു ചെറിയ കഷണം ഇഞ്ചി
മുളകുപൊടി
വിനാഗിരി
ഉപ്പ്
ഈന്തപ്പഴം ആദ്യം അരച്ചതിന് ശേഷം ബാക്കിയുള്ളവ കൂട്ടിച്ചേര്‍ത്ത് ഒന്നുകൂടി അരച്ചെടുത്ത് ഉപയോഗിക്കാം