മഴക്കാല വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം ചൂട് സമൂസ- തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
മഴക്കാലത്ത് ചൂടോടെ രുചിയുള്ള എന്തേലും ലഘുഭക്ഷങ്ങള്‍ കഴിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പുറത്തു നിന്നുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും അത്ര നല്ലതല്ല. വൈകുന്നേരങ്ങളിലെ നിങ്ങളുടെ ഈ ആഗ്രഹം നടക്കണമെങ്കില്‍ എളുപ്പമുള്ള ചില പാചക പരീക്ഷണങ്ങള്‍ നടത്തിയാല്‍ മതി. നിങ്ങളുടെ സായാഹ്ന വിശപ്പ് അടക്കാനായിട്ടിതാ ഷെഫ് സഞ്ജീവ് കപൂര്‍ പങ്കിട്ട ഈ എളുപ്പമുള്ള സമൂസ ഒന്ന് പരീക്ഷിച്ചു നോക്കു.
ചേരുവകള്‍
*4 ഇടത്തരം ഉരുളക്കിഴങ്ങ്, തിളപ്പിച്ച്, തൊലികളഞ്ഞ് അരയിഞ്ച് കഷണങ്ങളായി മുറിക്കുക
*മൈദ ആവശ്യാനുസരണം
*1 ടീസ്പൂണ്‍ നെയ്യ് ആവശ്യാനുസരണം
*1 ടീസ്പൂണ്‍ ജീരകം
*1 ചെറുതായി അരിഞ്ഞ പച്ചമുളക്
*1 ഇഞ്ച് ചെറുതായി അരിഞ്ഞത്
*1/4 കപ്പ് ഗ്രീന്‍ പീസ്
*1 ടീസ്പൂണ്‍ ചുവന്ന മുളകുപൊടി
*1 ടീസ്പൂണ്‍ ഉണങ്ങിയ മാങ്ങാപൊടി
*1/2 ടീസ്പൂണ്‍ ഗരം മസാല പൊടി
*ഉപ്പ് ആവശ്യത്തിന്
*1 ടീസ്പൂണ്‍ അരിഞ്ഞ മല്ലിയില
*വറുക്കാന്‍ ആവശ്യമായ എണ്ണ
*തക്കാളി കെച്ചപ്പ്
തയ്യാറാക്കേണ്ട വിധം
ഒരു നോണ്‍-സ്റ്റിക്ക് പാനില്‍ 1 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി ജീരകം, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് 30 സെക്കന്‍ഡ് വഴറ്റുക. ഉരുളക്കിഴങ്ങ് ചേര്‍ക്കുക, നന്നായി ഇളക്കുക. ഗ്രീന്‍പീസ്, ചുവന്ന മുളകുപൊടി, ഉണക്കിയ മാങ്ങാപൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി 1 മിനിറ്റ് വേവിക്കുക. മല്ലിയില ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി റും ടെമ്പറേച്ചറില്‍ തണുപ്പിക്കുക.
മൈദയില്‍ വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവ് പരുവത്തിലാക്കി എടുക്കുക. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം. ഇതിനുള്ളിലേക്ക് പാകത്തിന് മസാല വച്ച് കോണുകള്‍ കൂട്ടിച്ചേര്‍ക്കുക.
മാവ് തുല്യ ഭാഗങ്ങളായി വിഭജിച്ച് പന്തുകളാക്കി ഓരോ പന്തിലും കുറച്ച് നെയ്യ് പുരട്ടുക. വര്‍ക്ക്‌ടോപ്പില്‍ കുറച്ച് നെയ്യ് പുരട്ടുക, ഓരോ ഭാഗവും വയ്ക്കുക, ഒരു നീളമേറിയ ഷീറ്റിലേക്ക് ഉരുട്ടുക. ഓരോ ഷീറ്റും തിരശ്ചീനമായി വിഭജിക്കുക.
മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും എണ്ണയോ വെള്ളമോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കുക. തക്കാളി കെച്ചപ്പിനൊപ്പം ചൂടോടെ വിളമ്പുക.