Latest Updates

പപ്പടം വറുത്തത് കഴിച്ച് മടുത്തോ. എണ്ണയൊന്നും അധികം ചെലവാക്കാതെ അതേ പപ്പടം തോരനാക്കി കഴിച്ചാല്‍ എങ്ങനെയുണ്ടാകും. ഇതാ പപ്പടത്തോരന്‍ ഉണ്ടാക്കുന്ന വിധം. 

വേണ്ട വിഭവങ്ങള്‍ 

പപ്പടം -6-7
ചെറിയുള്ളി - അരക്കപ്പ്
തേങ്ങ -കാല്‍ക്കപ്പ് 
പച്ചമുളക് -2
മുളക് പൊടി -1/2 റ്റീസ്പൂണ്‍
മഞള്‍പൊടി -ആവശ്യത്തിന് 
ഉപ്പ്, കടുക് ,എണ്ണ -ആവശ്യത്തിന് 
വറ്റല്‍ മുളക് -2
കറിവേപ്പില -1 തണ്ട്

പാകം ചെയ്യുന്ന വിധം 

പാനില്‍ എണ്ണ ചൂടാക്കി പപ്പടം വറുത്ത് എടുത്ത് ചെറുതായി പൊടിച്ച് വക്കുക. ഉള്ളി ചെറുതായി നുറുക്കിയതും പച്ചമുളകും പാനിലേക്കിട്ട് വഴറ്റിയെടെുക്കുക. . മുളക് പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് നന്നായി ഇളക്കി ചിരകിവച്ച തേങ്ങ കൂടെ ചേര്‍ത്ത് ഇളക്കുക.പാകത്തിനു ഉപ്പും ചേര്‍ക്കുക.
നന്നായി വഴറ്റിയതിന് ശേഷം പപ്പടം പൊടിച്ചത് കൂടെ ചേര്‍ത്ത് നന്നായി ഇളക്കി 2 -3 മിനുറ്റ് ശേഷം ഇറക്കിമാറ്റുക

Get Newsletter

Advertisement

PREVIOUS Choice