Latest Updates

പാചകത്തിന് ആവശ്യമുള്ളത് :
ഞണ്ട്  അരക്കിലോ
തക്കാളി  2 (നുറുക്കിയത്)
പച്ചമുളക്  56 നടുകെ കീറിയത്
സവാള  2 വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി  ചെറിയ കഷ്ണം
വെളുത്തുള്ളി  10 
മുളകുപൊടി  2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി  1 ടേബിള്‍ സ്പൂണ്‍
ഗരംമസാലപ്പൊടി  1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി  1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി  ½ ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യാനുസരണം
ഉപ്പ് - വേണ്ടത്ര
കറിവേപ്പില - രണ്ടോ മൂന്നോ തണ്ട്


ഞണ്ട് വൃത്തിയാക്കി എടുക്കുക. രണ്ട് കഷ്ണങ്ങളാക്കി എടുത്താല്‍ നന്ന്.  മാംസം ഉള്ള കാലുകളും ഉള്‍പ്പെടെ എടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് എടുക്കുക

ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച സവാളയും പച്ചമുളകും അല്പം ഉപ്പും ഇട്ടു ഇടത്തരം തീയില്‍ വഴറ്റുക. നിറം മാറി തുടങ്ങുമ്പോള്‍ അരച്ച ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക. ഇവ മൂത്ത് വരുമ്പോള്‍ തീ നന്നായി കുറയ്ക്കുക. അരിഞ്ഞു വെച്ച തക്കാളി ഇട്ടു 5 മിനിറ്റു വരെ വഴറ്റിയ ശേഷം  മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ അല്പം വെള്ളം ഒഴിച്ച് നന്നായി കുഴച്ച് ഇതിലേക്കിടുക.  കറിവേപ്പിലയും ഇട്ടു ചെറിയ തീയില്‍ എണ്ണ തെളിയും വരെ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം

ഈ അരപ്പിലേക്ക് ഞണ്ട് ഇട്ടു ഉടയാതെ നന്നായി ഇളക്കി ഒന്നൊന്നര കപ്പു വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വെച്ച് വേവിക്കുക. അരപ്പ് കുറുകി ഞണ്ടില്‍ പിടിച്ചു വരുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങി ചൂടോടെ ഉപയോഗിക്കാം..ചോറിന്റെയോ കപ്പയുടെയോ കൂടെ രുചികരമായ ഞണ്ട് കറിയാകാം.

Get Newsletter

Advertisement