മഷ്റൂം മസാല തയ്യാറാക്കിയാലോ
കൂണ്‍ മസാല
ബട്ടണ്‍ മഷ്റൂം കഷണങ്ങള്‍ ആക്കിയത് – 200ഗ്രാം
സണ്‍ ഫ്ലവര്‍ ഓയില്‍ -2 ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 3 ടി സ്പൂണ്‍
സവാള മീഡിയം സൈസ് –2( കൊത്തിയരിഞ്ഞത്)
തക്കാളി (അരച്ച് പേസ്റ്റ് ആക്കുക ) – 3
പച്ചമുളക് – 3 (വേണമെങ്കില്‍)
ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍
കാശ്മീരി ചില്ലി പൊടി – നിറത്തിന് വേണ്ടി കാല്‍ ടീ സ്പൂണ്‍
പിരിയന്‍ മുളക്പൊടി – അര ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്
ബട്ടര്‍ – അര ടേബിള്‍സ്പൂണ്‍
മല്ലിയില – കുറച്ച് പൊടിയായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
കൂണ്‍ നല്ലതുപോലെ കഴുകി ,ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്3-4 മിനിറ്റ് തിളപ്പിക്കുക .എന്നിട്ട് കഷണങ്ങള്‍ ആക്കുക .
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം ഇടുക.പൊട്ടിതുടങ്ങുമ്പോള്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് വഴറ്റി ,സവാള അരിഞ്ഞത് ഇട്ടു വഴറ്റുക .നിറം മാറി തുടങ്ങുമ്പോള്‍ തക്കാളി അരച്ചത് ചേര്‍ക്കുക .നല്ലതു പോലെ വഴറ്റുക .പച്ചമുളകും ഇടുക .അതിനുശേഷം എല്ലാ പൊടികളും ഇട്ട് വഴറ്റുക .പച്ചമണം മാറുമ്പോള്‍ വൃത്തിയാക്കി വെച്ചിരിക്കുന്ന കൂണ്‍ കഷണങ്ങള്‍ ചേര്‍ത്ത് രണ്ടു മിനിറ്റ് കൂടി വഴറ്റി ,ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക .കുറച്ച് വെള്ളം ചേര്‍ത്താല്‍ മതിയാകും .വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് ബട്ടര്‍,മല്ലിയില തൂവി അലങ്കരിക്കുക .സ്വാദിഷ്ടമായ കൂണ്‍ മസാല തയ്യാര്‍ .