Latest Updates

രുചികരവും പോഷകഗുണമുള്ളതുമായ മാമ്പഴത്തെ  പഴങ്ങളുടെ രാജാവ് എന്ന് വിളിക്കുന്നത് ഒരു കാരണവുമില്ലാതെയല്ല. അവശ്യ വിറ്റാമിനുകള്‍ എ, സി എന്നിവയില്‍ ഉയര്‍ന്നതാണ്, കൊഴുപ്പ് കോശങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയുന്ന ഫൈറ്റോകെമിക്കലുകള്‍ ഉള്ളതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഈ പഴം ഗുണം ചെയ്യുമെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നല്ല ദഹനം നല്‍കുന്നതിനാല്‍ മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. 

വേനല്‍ക്കാലത്ത് ശരിയായ അളവിലും ശരിയായ സമയത്തും മാമ്പഴം കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെങ്കിലോ മാമ്പഴം കഴിക്കുന്നത് മൂലം ശരീരഭാരം കൂടുമോ എന്ന ആശങ്കയോ ആണെങ്കില്‍, പോഷകാഹാര വിദഗ്ധര്‍  നല്‍കുന്ന ചില ടിപ്പുകള്‍ ഉണ്ട്. ഈ വേനല്‍ക്കാലത്ത് മാമ്പഴം പരമാവധി പ്രയോജനപ്പെടുത്താന്‍ ഉപയോഗപ്രദമായ നുറുങ്ങുകള്‍ ഇവയാണ്. 

മാമ്പഴം കഴിക്കാന്‍ പറ്റിയ സമയം

നമ്മളില്‍ പലരും മാമ്പഴത്തെ ഒരു മധുരപലഹാരമായി കണക്കാക്കുന്നുണ്ടെങ്കിലും, അത് നിങ്ങളുടെ ഭക്ഷണവുമായി സംയോജിപ്പിക്കരുത്. രാവിലെ 11 മണിക്ക് ലഘുഭക്ഷണമായി അല്ലെങ്കില്‍ വൈകുന്നേരം 4 മണിക്കും ലഘുഭക്ഷണമായി  മാമ്പഴം കഴിക്കാം. അതേസമയം  രക്തത്തിലെ പഞ്ചസാരയുടെ അളവിന് വളരെ അപകടകരമായതിനാല്‍ രാത്രി വൈകി മാമ്പഴം കഴിക്കാന്‍ പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

മാമ്പഴത്തിന്റെ പള്‍പ്പ്, ഏലയ്ക്കാപ്പൊടി എന്നിവ  അല്‍പ്പം കുങ്കുമപ്പൂവും പഞ്ചസാരയും ചേര്‍ത്ത്  അല്‍പം നെയ്യ് ചേര്‍ത്ത് പൂരിയ്ക്കും  റൊട്ടിയ്ക്കും ഒപ്പം കഴിക്കുന്നവരുമുണ്ട്.  എന്നിരുന്നാലും, ഒരു ലഘുഭക്ഷണമായി പകല്‍ സമയത്ത് മാമ്പഴം കഴിക്കുന്നതാണ് ഉത്തമം. 

Get Newsletter

Advertisement

PREVIOUS Choice