ഹണി ചില്ലി പൊട്ടറ്റോ
എരിവും മധുരവും രുചിക്കുന്ന ഹണി ചില്ലി പൊട്ടറ്റോ, സ്വാദോടെ തയാറാക്കാം.
ചേരുവകൾ
- ഉരുളക്കിഴങ്ങ് – 4
- കോൺഫ്ലോർ – 1/4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
- ചില്ലി സോസ് – 1 ടീസ്പൂൺ
- സോയ സോസ് – 1 ടീസ്പൂൺ
- വെളുത്ത എള്ള് – 2 ടേബിൾ സ്പൂൺ
- തേൻ – 2 ടീസ്പൂൺ
- വിനാഗിരി – 1 ടീസ്പൂൺ
- വെളുത്തുള്ളി – 6
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- പച്ചമുളക് – 2
- എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിൽ കോൺഫ്ലോറും ആവശ്യത്തിന് ഉപ്പും ചേർത്തു യോജിപ്പിച്ച ശേഷം ചൂടായ എണ്ണയിൽ വറത്തു കോരുക.
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി എള്ളും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്തു വഴറ്റിയതിനു ശേഷം എല്ലാ സോസുകളും ചേർത്തു യോജിപ്പിച്ചു തീ ഓഫ് ചെയ്തതിനു ശേഷം തേനും ഉരുളക്കിഴങ്ങു വറുത്തതും ചേർത്തു നന്നായി യോജിപ്പിക്കുക. ഹണി ചില്ലി പൊട്ടാറ്റോ തയാർ.