ഈസി പീസി ചോക്ലേറ്റ് കേക്ക്
ചോക്ലേറ്റ് കേക്ക്
1.ചോക്ലേറ്റ് – 250 ഗ്രാം
വൈറ്റ് ബട്ടർ – 185 ഗ്രാം
പഞ്ചസാര – 85 ഗ്രാം
2.മൈദ – ഒരു വലിയ സ്പൂൺ
3.മുട്ട – അഞ്ച്
4.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙അവ്ൻ 180 C ല് ചൂടാക്കിയിടുക.
∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കുക.
∙ഇതിലേക്ക് മൈദയും മുട്ട അടിച്ചതും ചേർത്തു വീണ്ടും നന്നായി അടിക്കണം.
∙എസ്സൻസും ചേർത്തു മയം പുരട്ടിയ ബേക്കിങ്ട്രേയിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 25 മിനിറ്റ് ബേക്ക് ചെയ്യുക.
∙കേക്ക് പുറത്തെടുക്കുമ്പോൾ നനഞ്ഞപോലെ തോന്നും. വേവു പാകമായിരിക്കും. തണുത്ത ശേഷം മാത്രം മുറിക്കുക.