Latest Updates

ഡാക്കാ ചിക്കൻ ഫ്രൈ

1.ചിക്കൻ – 250 ഗ്രാം, എല്ലില്ലാതെ നീളത്തിൽ അരിഞ്ഞത്

ഉപ്പ് – പാകത്തിന്

വിനാഗിരി – 1 വലിയ സ്പൂൺ

സോയാസോസ് – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

ചാട്ട് മസാല – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

തൈര് – നാലു വലിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

2.കോൺഫ്‌ളോർ – കാൽ കപ്പ്

മൈദ – ഒരു കപ്പിന്റെ മൂന്നിലൊന്ന്‌

3.വെളുത്ത എള്ള് – പാകത്തിന്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. വെള്ളം വലിഞ്ഞു വരുമ്പോൾ പാകത്തിനു വെള്ളം ഒഴിച്ച് അയഞ്ഞ പരുവത്തിൽ ആക്കുക.

∙പത്തു മിനിറ്റിനു ശേഷം ഓരോ ചിക്കൻ കഷണം എടുത്ത് എള്ളു വിതറി ചൂടായ എണ്ണയിൽ വറുത്തു കോരുക.

Get Newsletter

Advertisement

PREVIOUS Choice