വീട്ടിലുണ്ടാക്കാം ചിക്കന്‍ ഷവര്‍മ
ചേരുവകള്‍
ഖുബൂസ് /ചപ്പാത്തി - ആവശ്യത്തിന്
ചിക്കന്‍ (എല്ല് ഇല്ലാത്തത് ) - 7 കഷണം
കാബേജ് - ചെറിയ കഷ്ണം
തക്കാളി - 1
സവോള - ചെറിയ കഷ്ണം
ലറ്റിയൂസ്
ഫ്രഞ്ച് ഫ്രൈസ്
ഉപ്പിലിട്ട കാരറ്റ് കുക്കുമ്പര്‍
തൈര് - ഒന്നര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഓയില്‍ - ആവശ്യത്തിന്
ചെറുനാരങ്ങ നീര് - പകുതി
ഇഞ്ചിചതച്ചത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
ഗരംമസാല - കാല്‍ ടീസ്പൂണ്‍
തയാറാകുന്ന വിധം
ഒരുപാത്രത്തില്‍ ചിക്കന്‍ എടുത്ത് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി, ഇഞ്ചി - വെളുത്തുളളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പതിനഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക. ആ സമയം കൊണ്ട് ഫ്രഞ്ച് ഫ്രൈസ് ഫ്രൈ ചെയ്ത് എടുക്കാം. പതിനഞ്ചു മിനിറ്റിനു ശേഷം ചിക്കനും ഫ്രൈ ചെയ്ത് എടുക്കുക.
ഒരു ചുട്ട ടേസ്റ്റ് കിട്ടാനായി ചെറിയ കഷ്ണം ചിരട്ട കത്തിക്കുക, ഒരു പാത്രത്തില്‍ ചിക്കന്‍ ഇട്ടു അതില്‍ ഒരു ചെറിയ പാത്രത്തില്‍ കത്തിച്ച ചിരട്ടയും കുറച്ച് ഓയില്‍ ഒഴിച്ച് കുറച്ച് നേരം മുടിവെക്കുക ശേഷം തുറന്ന് ചിക്കന്‍ ചെറിയ പീസ് ആക്കി മുറിച്ചെടുക്കുക. ഷവര്മയിലേക്ക് ആവശ്യമായ ഗാര്‍ലിക്ക് സോസ് ഉണ്ടാക്കാനായി വെളുത്തുള്ളി 3 എണ്ണം, 2 മുട്ടയുടെ വെള്ള, ചെറുനാരങ്ങ നീര് പുളിക്കാവശ്യത്തിന്, കട്ടികൂട്ടാന്‍ ആവശ്യത്തിന് ഓയില്‍ ചേര്‍ത്ത് അടിച്ചെടുക്കാം.
ഉപ്പ് ആവശ്യത്തിന് ചേര്‍ക്കാം. ഇനി ഒരു പാത്രം എടുത്ത് അരിഞ്ഞെടുത്ത കാബേജ്, സവാള, തക്കാളി, ലറ്റിയൂസ്, ചിക്കന്‍ ചെറിയ പീസ് ആക്കിയതും തയാറാക്കിയ ഗാര്‍ലിക് സോസും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഷവര്‍മ മിക്‌സ് റെഡി. ഇനി ഖുബൂസ്/ചപ്പാത്തി എടുത്ത് അതില്‍ ഗാര്‍ലിക്ക് സോസ് നന്നായി പുരട്ടി കൊടുക്കുക ശേഷം എടുത്ത് വെച്ച ഷവര്‍മ മിക്‌സ് ഉപ്പിലിട്ട ക്യാരറ്റും/കുക്കുമ്പറും, ഫ്രഞ്ച് ഫ്രൈസും ചേര്‍ത്ത് ഷവര്‍മ റോള്‍ ചെയ്ത് എടുത്ത് കഴിക്കാം.