Latest Updates

ദോശ പ്രേമികള്‍ക്കിതാ ഒരു കിടിലന്‍ ദോശ. ചീര ദോശ. ആരോഗ്യത്തിന് ഉത്തമമവും എളുപ്പം തയ്യാറാക്കാവുന്നതുമാണ് ഇത്.  

ആവശ്യമായവ  

ചുവന്ന ചീര     ഒരു കപ്പ് 

ദോശ മാവ്         ഒരു കപ്പ് 

ഇഞ്ചി               ഒരു കഷ്ണം 

ജീരകം              അര സ്പൂണ്‍ 

മുളക് പൊടി        കാല്‍ സ്പൂണ്‍   

തയ്യാറാക്കുന്ന വിധം...   

ആദ്യം ചീര,  ജീരകം,  ഇഞ്ചി,  മുളക് പൊടി,  എന്നിവ മിക്സിയില്‍ നന്നായി അരച്ച് എടുക്കുക. വെള്ളം ചേര്‍ക്കരുത്. ശേഷം ദോശമാവിലേക്ക് അരച്ച് വച്ചിരിക്കുന്ന ചീര മിക്സ് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ദോശക്കല്ലിലേക്ക് ഒഴിച്ച് മുകളില്‍ നെയ്യോ, നല്ലെണ്ണയോ ഒഴിച്ച് ചുട്ട് എടുക്കുക...  

Get Newsletter

Advertisement