Latest Updates

മധുരപ്രിയര്‍ക്കിതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കാരറ്റ് ഹല്‍വ. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമായവ 1. ഗ്രേറ്റ് ചെയ്ത കാരറ്റ് - 3 കപ്പ് 2. പാല്‍ - രണ്ടര കപ്പ് 3. പഞ്ചസാര - മുക്കാല്‍ കപ്പ് 4. നെയ്യ് - 4 ടേബിള്‍ സ്പൂണ്‍ 5. ഏലയ്ക്കപ്പൊടി - 1 ടീ സ്പൂണ്‍ 6. അണ്ടിപ്പരിപ്പ്, കിസ്മിസ് - ആവശ്യത്തിന് 7. ഉപ്പ് - ഒരു നുള്ള് തയ്യാറാക്കുന്ന വിധം ഒരു പാനില്‍ രണ്ടു സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് മാറ്റിവയ്ക്കുക. ആ പാനില്‍ത്തന്നെ കാരറ്റും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് ഇളക്കുക. അതിലേക്ക് പാലും ചേര്‍ത്ത് മീഡിയം ചൂടില്‍ വേവിക്കുക. കാരറ്റ് വെന്ത് പാല്‍ വറ്റി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞ് നന്നായി കുറുകിവരുമ്പോള്‍ ഏലയ്ക്കപ്പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി വാങ്ങിവെക്കാം.

Get Newsletter

Advertisement