അടിപൊളി കത്രിക്ക മസാല ഉപ്പേരി തയ്യാറാക്കാം
വേണ്ടുന്ന ചേരുവകള്‍
കത്രിക്ക -മൂന്നെണ്ണം
എണ്ണ -രണ്ട് ടീസ്പൂണ്‍
സവാള -2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു വലിയ സ്പൂണ്‍
മല്ലിപ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കത്രിക്ക നീളത്തില്‍ അരിഞ്ഞ് ചീനച്ചട്ടിയില്‍ എണ്ണയിലേക്കിടുക. സവാള അരിഞ്ഞതും ഇതിലേക്കു ചേര്‍ക്കണം. ഒപ്പം മല്ലിപ്പൊടി, മുളക്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഉപ്പും ഇഞ്ചിവെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കുക. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഇത് ഉപയോഗിക്കാം