തേങ്ങ എന്തിന്..ഇങ്ങനെ കടല കറി വച്ചിട്ടുണ്ടോ..
ചേരുവകള്‍
കടല- 2 കപ്പ്
സവാള അരിഞ്ഞത് - 1 കപ്പ്
തക്കാളി - 2
മുളകുപൊടി - ½ ടേബിള്‍സ്പൂണ്‍
മല്ലിപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്‍
ഗരംമസാലപൊടി - ഒരു നുള്ള്
കടുക് - ½ ടീസ്പൂണ്‍
വറ്റല്‍മുളക് - 2
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി കുതിര്‍ത്തെടുത്ത കടല (തലേന്ന് തന്നെ വെള്ളത്തിലിട്ടുവയ്ക്കാം) വേവിച്ചെടുക്കുക. ആവശ്യത്തിന് വെന്ത് കഴിയുമ്പോള്‍ ഇതിലേക്ക് സവാളയും തക്കാളിയും അരിഞ്ഞത് ചേര്‍ത്ത് ഒരു വിസില്‍ കൂടി വരുന്നത് വരെ വേവിക്കാം. നന്നായി വെന്ത് കഴിയുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. പിന്നീട് പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കടല ഒന്നു കൂടി തിളപ്പിക്കുക. അതിന് ശേഷം വറ്റല്‍ മുളക്, ചേര്‍ത്ത് കടുക് താളിച്ച് കറിയില്‍ ചേര്‍ക്കാം.
വെന്ത കടലയില്‍ നിന്ന് രണ്ട് സ്പൂണ്‍ മാറ്റിയെടുത്തത് നന്നായി അരച്ച് ചേര്‍ത്താല് കടലക്കറിക്ക് നല്ല കൊഴുപ്പ് കിട്ടും.