കോവിഡ് ബാധയ്ക്ക് മുമ്പും പിമ്പും ആഹാരശീലം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
നിങ്ങളുടെ ഭക്ഷണശീലം കൊറോണ വൈറസിന്റെ ആക്രമണത്തിന് മുമ്പും പിമ്പും പ്രധാനമാണെന്ന് അറിയണം. നല്ല പോഷകാഹാരമായിരിക്കണം കഴിക്കുന്നത് എന്നത് പ്രധാനമാണ്.
നല്ല ഭക്ഷണം കഴിക്കുന്നത് കൊറോണ വൈറസിനെ പിടിച്ചുനിര്‍ത്തുമെന്നല്ല ഉദ്ദേശിക്കുന്നത്. പക്ഷേ നിങ്ങളുടെ പ്രതിരോധസംവിധാനം ശക്തമാക്കുക എന്നത് പ്രധാനമാണ്. വൈറസിന്റെ ആക്രമണത്തിന്റെ തീവ്രത അതിന് അനുസരിച്ച് വ്യത്യാസപ്പെടുമെന്നര്‍ത്ഥം. വൈറസുമായുള്ള പോരാട്ടത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതിന് പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ വളരെ ആവശ്യമാണ്. ഇത് രോഗത്തില്‍ നിന്ന് വളരെ പെട്ടെന്ന് മുക്തി നേടുന്നതിനും ദീര്‍ഘകാലത്തേക്കുള്ള പ്രതിരോധസംവിധാനത്തിനും സഹായകമാണ്.
ആന്റിഓക്സിഡന്റുകളും രോഗപ്രതിരോധമുറപ്പാക്കുന്നവയുമായ ഭക്ഷണമാണ് നാം തെരഞ്ഞെടുക്കേണ്ടത്. രോഗബാധിതര്‍ റിസള്‍ട്ട് നെഗറ്റീവായിക്കഴിഞ്ഞാല്‍ നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയുടെ ജ്യൂസ് കുടിച്ച് പ്രഭാതം തുടങ്ങുന്നത് നന്നായിരിക്കും. രാവിലെ രണ്ടിതള്‍ വെളുത്തുള്ളി പതിവായി കഴിക്കുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. കറുവപ്പട്ട തിളപ്പിച്ച വെള്ളം, ജീരകവെള്ളം, ബാര്‍ളിവെള്ളം തുടങ്ങിയവ ഇടയ്ക്കിടെ കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്.
പ്രഭാതഭക്ഷണത്തില്‍ ബദാം പാലും ഓട്‌സും ഉള്‍പ്പെടുത്തണം; പ്രോട്ടീന്‍ സമ്പന്നമാണെന്നതിനാല്‍ മുട്ടയും മുട്ടവെള്ളയും പ്രഭാതഭക്ഷണത്തിന്റെ മെനുവില്‍ ചേര്‍ക്കാം. നാരുകളും വിറ്റാമിനുകളും സുലഭമായി അടങ്ങുന്ന ഭക്ഷണമാണ് ലഞ്ചില്‍ ഉള്‍പ്പെടുത്തേണ്ടത്. ഊര്‍ജ്ജദായകങ്ങളായ കാര്‍ബോഹൈഡ്രേറ്റുകളും ഉറപ്പാക്കണം. ഇതിനായി ഗോതമ്പ്, ഓട്‌സ്, തവിടുള്ള ചുവന്ന അരി, മധുരക്കിങ്ങ് എന്നിവ തെരഞ്ഞെടുക്കാം. പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പ്രോട്ടീന്‍ ലഭ്യത ഉറപ്പാക്കും. മാംസം / മത്സ്യം എന്നിവയും ഉച്ചഭക്ഷണത്തിലാകാം.