Latest Updates

അവല്‍ വാങ്ങിയത് അടുക്കളയിലിരുന്ന് പൂത്തുപോകുന്നു എന്ന സങ്കടമുണ്ടോ. അവല്‍ നനച്ചെടുത്ത് മാത്രമല്ല രുചികരമായ ഉപ്പുമാവുണ്ടാക്കിയും കഴിക്കാം.  

വേണ്ടുന്ന വിഭവങ്ങള്‍

അവല്‍- മൂന്ന് കപ്പ് 

സവാള -രണ്ടെണ്ണം

തേങ്ങ ചിരകിയത്- അരക്കപ്പ് 

കറിവേപ്പില ഒരു തണ്ട് 

ഒരു ടീസ്പൂണ്‍ -മഞ്ഞള്‍പ്പൊടി

കടലപരിപ്പ് അല്ലെങ്കില്‍ കപ്പലണ്ടി- ആവശ്യത്തതിന് 

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം  

അവില്‍  നനച്ചു മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും  ജീരകവും പൊട്ടിക്കുക.  കറിവേപ്പിലയും കടലപ്പരിപ്പും  പച്ചമുളകും ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് നനച്ച അവിലും തേങ്ങയും ചേര്‍ത്തിളക്കുക. ശേഷം ചെറുചൂടോടെ ഉപയോഗിക്കാം

 

Get Newsletter

Advertisement