Latest Updates

മുളപ്പിച്ച പയറും മുരിങ്ങയിലയും കൊണ്ടുള്ള തോരന്‍ തയ്യാറാക്കിയാലോ.  ആവശ്യമായ സാധനങ്ങള്‍;  മുളപ്പിച്ച പയര്‍ - 200ഗ്രാം മുരിങ്ങയില - ഒരു കപ്പ് തേങ്ങ - അര കപ്പ് പച്ചമുളക് - മൂന്ന് ജീരകം - അര ടീസ്പൂണ്‍ വെളുത്തുള്ളി - രണ്ടെണ്ണം മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ വറ്റല്‍മുളക് - രണ്ടെണ്ണം ഉപ്പ് - പാകത്തിന് കടുക് - അര സ്പൂണ്‍ വെളിച്ചെണ്ണ - 2 സ്പൂണ്‍ ഉഴുന്ന് - ഒരു സ്പൂണ്‍ വെള്ളം - കാല്‍ ഗ്ലാസ്  കറിവേപ്പില - രണ്ട് തണ്ട് തയ്യാറാക്കുന്ന വിധം ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കണം. അതില്‍ കടുക്, ഉഴുന്ന്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഇടുക, അതിനുശേഷം പയറും മുരിങ്ങ ഇലയും അതിലേക്ക് ഇടുക. ശേഷം കാല്‍ ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ഇട്ടു വേവിക്കുക. മിക്‌സിയില്‍ തേങ്ങയും, ജീരകവും, വെളുത്തുള്ളി, മഞ്ഞപ്പൊടിയും, പച്ചമുളകും ചതച്ചെടുക്കുക. നല്ലതുപോലെ വേവ് ആകുമ്പോള്‍ ഈ അരപ്പ് ചേര്‍ക്കുക.തീ കുറച്ചു പാകം ചെയ്യുക. അല്പം കഴിഞ്ഞ് അടുപ്പില്‍ നിന്ന് മാറ്റി ഇളക്കി വാങ്ങി വെക്കുക.  

Get Newsletter

Advertisement