വീടിന്റെ ജനാല ഈ ദിക്കിലാണോ.. ബഹുമതിയും ആരോഗ്യവും നിലനില്ക്കും
.
വാസ്തു ശാസ്ത്ര പ്രകാരം, ജാലകങ്ങളുടെ സ്ഥാനം പരിഗണിക്കുമ്പോള്‍എല്ലാ ദിശകളില്‍ നിന്നും ഏറ്റവും മികച്ച ദിശ കിഴക്കായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ വീടിന്റെയോ ഓഫീസിന്റെയോ കിഴക്ക് ദിശയില്‍ ഒരു ജാലകം നിര്‍മ്മിക്കുന്നതിലൂടെ, സൂര്യദേവന്റെ അനുഗ്രഹം തേടിയെത്തുമെന്നും സൂര്യകിരണങ്ങള്‍ ആദ്യം തന്നെ വീട്ടിനുള്ളിലേക്ക് എത്തുമെന്നുമാണ് വിശ്വാസം.
കൂടാതെ, കിഴക്ക് ദിശയില്‍ ജനലുണ്ടെങ്കില്‍ അത്തരം വീട്ടില്‍ താമസിക്കുന്നവര്‍ മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുമെന്നുംകുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുമെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്.
വീടു വയ്ക്കുമ്പോള്‍ തന്നെ ജനാലകള്‍ ഏതൊക്കെ ദിശയില്‍ ആകാമെന്നും എവിടെ പാടില്ലെന്നും ഒരു ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. വീട്, ഫ്‌ലാറ്റ്, ഓഫീസ് അല്ലെങ്കില്‍ കെട്ടിടം എന്നിവയില്‍ ജാലകങ്ങള്‍ക്ക് കിഴക്ക്, വടക്ക്, പടിഞ്ഞാറ് ദിശകള്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടില്‍ പോസിറ്റിവിറ്റി നിലനിര്‍ത്തുന്നു. എന്നാല്‍ ജനല്‍ ഒരിക്കലും തെക്ക് ദിശയില്‍ ഉണ്ടാക്കരുത്.