Latest Updates

ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ മുഹൂർത്തം പങ്ക് വച്ച് സോനം  കപൂറും ആനന്ദ് അഹൂജയും. ശനിയാഴ്ച്ച ഇരുവരും അച്ഛനും അമ്മയുമായി. ബോബ് മാർലിയുടെ ത്രീ ലിറ്റിൽ ബേർഡ്‌സ് എന്ന ഗാനവും അതിനൊപ്പമുള്ള ഒരു ബ്ലൂ ഹാർട്ട് ഇമോജിയും ചേർന്ന  ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് സോനം കപൂർ ഇൻസ്റ്റാഗ്രാമിൽ തന്റെ കുഞ്ഞിന്റെ വരവിന്റെ വലിയ വാർത്ത പങ്കിട്ടു.

സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും പ്രസ്താവന ഇങ്ങനെയായിരുന്നു: "20.08.2022-ന്, തലകനിച്ച് സന്തോഷപൂർവ്വം ഞങ്ങളുടെ സുന്ദരനായ കുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഞങ്ങളെ പിന്തുണച്ച എല്ലാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇവിടെ തുടങ്ങുന്നതേയുള്ളൂ, എന്നാൽ  ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറിയെന്ന് ഞങ്ങൾക്കറിയാം - സോനവും ആനന്ദും.

അതിശയിപ്പിക്കുന്ന ചിത്രങ്ങളും അടിക്കുറിപ്പും നൽകിയായിരുന്നു സോനം തന്റെ ഗർഭധാരണം അറിയിച്ചത്.

സോനം കപൂറും ആനന്ദ് അഹൂജയും രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം 2018 മെയ് മാസത്തിൽ മുംബൈയിൽ വച്ചാണ് വിവാഹിതരായത്. താരനിബിഡമായ വിവാഹവും സൽക്കാരവുമായിരുന്നു അവർക്കുള്ളത്. ഫാഷൻ ലേബൽ ഭാനെയും സ്‌നീക്കർ ബോട്ടിക് വെഗ്‌നോൺ വെഗും ആനന്ദ് അഹൂജയുടേതാണ്.

അച്ഛൻ അനിൽ കപൂറും ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപും അഭിനയിച്ച നെറ്റ്ഫ്ലിക്സിന്റെ ത്രില്ലർ എകെ വേഴ്സസ് എകെയിൽ സോനം കപൂർ ഒരു അതിഥി വേഷം ചെയ്തിരുന്നു. 2019ൽ ദുൽഖർ സൽമാനും അംഗദ് ബേദിയും അഭിനയിച്ച ദി സോയ ഫാക്ടർ എന്ന ചിത്രത്തിലാണ് സോനം  അവസാനമായി അഭിനയിച്ചത്. ഷോം മഖിജയുടെ ബ്ലൈൻഡ് എന്ന ചിത്രത്തിലാണ് നടി അടുത്തതായി അഭിനയിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice