കാഴ്ച്ചയില്ലെങ്കിലും പായലിന് പ്രിയം പാചകം: ഇത് അതിജീവനത്തിന്റെ മറ്റൊരു കഥ
പാചകത്തില്‍ അതീവ തല്പരയാണ് ഹൈദരാബാദില്‍ നിന്നുള്ള 52 കാരിയായ പായല്‍ കപൂര്‍. ഹോട്ടല്‍ മാനേജ്മെന്റിനുള്ള പരിശീലനത്തിനിടെയായിരുന്നു പാചകത്തോടുളള പായലിന്റെ താത്പര്യം വളര്‍ന്നത്. ഇതിനിടെ സെറിബ്രല്‍ അറ്റാക്ക് മൂലം 22-ാം വയസ്സില്‍ പായലിന് കാഴ്ച്ച നഷ്ടപ്പെട്ടുപോയി. ജീവിതം കടുത്ത വെല്ലുവിളിയപയര്‍ത്തിയപ്പോഴും പാചകം കൈവിടാന്‍ പക്ഷേ പായല്‍ തയ്യാറായില്ല.
കോവിഡ് കാലത്തെ ലോക്ഡൗണ്‍ കാലം പായല്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി. കാഴ്ച വൈകല്യമുള്ള മറ്റ് ആളുകളെ സഹായിക്കാന്‍ അവള്‍ തന്റെ പാചക വൈദഗ്ദ്ധ്യം ഉപയോഗിച്ചു - YouTube-ലെ രസോയി കെ രഹസ്യ എന്ന പോഡ്കാസ്റ്റിലൂടെ കാഴ്ച്ചയില്ലാത്ത പായല്‍ പാചകക്ലാസുകള്‍ നടത്തിത്തുടങ്ങി. ഇപ്പോള്‍ നിരവധിപേര്‍ക്ക് പ്രചോദനമാണ് ഈ 52 കാരി. രസോയ് കെ രഹസ്യ ഒരു സ്വമേധയാ ഉള്ള ഒരു ശ്രമമാണെന്നും ശാരീരികമായി വൈകല്യമുള്ളവരിലേക്ക് ഈ വൈദഗ്ദ്ധ്യം എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും പായല്‍ പറഞ്ഞു.
ഭക്ഷ്യ വ്യവസായത്തില്‍ നിന്നുള്ള പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ചില സംഘടനകളുമായി സഹകരിക്കാനും കഴിവുകള്‍ പങ്കിടാനും കഴിയുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അന്ധതയുള്ള ആളുകള്‍ക്ക് പാചകം ചെയ്യാന്‍ കഴിയില്ലെന്നും ഹോട്ടല്‍ വ്യവസായത്തില്‍ കരിയര്‍ പറ്റില്ലെന്നുമുള്ള തെറ്റിദ്ധാരണയെ ഇത് ഇല്ലാതാക്കുമെന്നാണ് പായലിന്റ പ്രതീക്ഷ. നാഷണല്‍ സെന്റര്‍ ഫോര്‍ എംപ്ലോയ്മെന്റ് ഓഫ് ദി ഡിസേബിള്‍ഡ് പീപ്പിള്‍ (NCPEDP) നല്‍കുന്ന 1 എംഫാസിസ് യൂണിവേഴ്സല്‍ ഡിസൈന്‍ അവാര്‍ഡ് 2021-പായലിനെത്തേടിയെത്തി. എല്ലാ പുതിയ തരം പാചകരീതികളും ചേരുവകളും രീതികളും പഠനകാലത്ത് തന്നെ ആകര്‍ഷിച്ചിരുന്നെന്നാണ് പായല്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ താന്‍ ആസ്വദിക്കുന്നത് ബേക്കിംഗ് തന്നെയാണെന്നും അവര്‍ വ്യക്തമാക്കുന്നു.
വികലാംഗരുടെ ജീവിതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടത് ആവശ്യമാണെന്നും തുല്യ അവസരം എന്നത് പ്രാവര്‍ത്തികമായിട്ടില്ലെന്നും പായല്‍ ചൂണ്ടിക്കാണിക്കുന്നു. വളരെക്കാലമായി നമുക്ക് രണ്ടാംതരം പൗരന്മാരായി ജീവിതം നയിക്കേണ്ടിവന്നു, അത് സാമൂഹിക അല്ലെങ്കില്‍ തൊഴില്‍ അന്തരീക്ഷത്തില്‍ മാത്രമല്ല. വികലാംഗരായി ജീവിക്കുന്ന നിരവധി ആളുകളുടെ കുടുംബങ്ങള്‍ നിഷേധാത്മകമായ അവസ്ഥയിലാണ് ജീവിക്കുന്നത്,വീട്ടില്‍ ഒരു വികലാംഗ കുട്ടിയുണ്ടെന്ന് ആരും അറിയരുതെന്നാണ് അവരുടെ ചിന്തയെന്നും പായല്‍ ചൂണ്ടിക്കാണിക്കുന്നു. തന്റേത് ഒരു തുടക്കമാണെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും പായല്‍ കപൂര്‍ പറയുന്നു. . വികലാംഗരായ വ്യക്തികള്‍ക്ക് പോരാേണ്ടി വരികയാണ്. സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ഒറ്റപ്പെട്ടുപോകുമെന്ന ആശങ്കയും പായല്‍ പങ്ക് വയ്ക്കുന്നു.