കൈത്തണ്ടകളില്‍ വര്ണവളകള്..വളകള്‍ തെരഞ്ഞെടുക്കും മുമ്പ് ഇത് കൂടി അറിയുക
വളകള്‍ എപ്പോഴും കാഴ്ചക്കാരില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവയുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വശം മാത്രമല്ല, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അവ ഏറ്റവും പുതിയ ജ്വല്ലറി ട്രെന്‍ഡുകളിലൊന്നായി മാറിയിരിക്കുന്നു.
പരമ്പരാഗത ചടങ്ങുകള്‍ക്കായാലും പാര്‍ട്ടിക്കായാലും സ്ത്രീകള്‍ക്ക് വളകള്‍ ഒഴിച്ചുകൂടാനാകാത്ത ആഭരണങ്ങളില്‍ ഒന്നാണ്. വിവാഹിതരും അവിവാഹിതരായ സ്ത്രീള്‍ ഒരുപോലെ വള ഇഷ്ടപ്പെടുന്നവരാണ്. ഒന്നിലധികം വര്‍ണ്ണ കോമ്പിനേഷനുകളിലും ഡിസൈനുകളിലും ശൈലികളിലും വളകള്‍ ലഭ്യമാണ്. അതിനാല്‍, സ്ത്രീകള്‍ക്ക് അവരുടെ വ്യക്തിത്വത്തിന് ഏറ്റവും അനുയോജ്യമായ ശൈലി അനുസരിച്ച് തിരഞ്ഞെടുക്കാന്‍ ആവശ്യത്തിനുള്ള വളകള്‍ ലഭ്യമാണ്. മാത്രമല്ല, ഇക്കാലത്ത്, എല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ്, അതായത് വീട്ടിലിരുന്ന് ഒരു കപ്പ ്കാപ്പി കുടിച്ചുകൊണ്ട് നിങ്ങള്‍ക്ക് വളകള്‍ തെരഞ്ഞെടുക്കാമെന്ന് സാരം.
പക്ഷേ ഓണ്‍ലൈനില്‍ വളകള്‍ തിരയാന്‍ ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നിങ്ങളുടെ ശൈലി അറിയുക
നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത ശൈലികളുണ്ട്. ചില വളകള്‍ വജ്രം പതിച്ചവയാണ്, ചിലത് ലളിതവും സുന്രവുമാണ്. പാര്‍ട്ടികളിലോ വിവാഹങ്ങളിലോ ആകട്ടെ, ആത്മവിശ്വാസത്തോടെ എവിടെയും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഡിസൈനുകളും ശൈലിയും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
കൈത്തണ്ടയുടെ വലിപ്പത്തേക്കാള്‍ അല്പം വലിപ്പമുള്ള വളകള്‍ വാങ്ങുക
കൈത്തണ്ടയുടെ വലിപ്പത്തേക്കാള്‍ അര ഇഞ്ച് വലിപ്പമുള്ള വളകള്‍ വാങ്ങാന്‍ എപ്പോഴും ശുപാര്‍ശ ചെയ്യപ്പെടുന്നു. ഈ രീതിയില്‍, അവ ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടോ വേദനയോ ഉണ്ടാകില്ല.
ചര്‍മ്മത്തിന്റെ നിറത്തിന് അനുയോജ്യമായ വളകള്‍ വാങ്ങുക
നിങ്ങളുടെ സ്‌കിന്‍ ടോണിന് ചേരുന്ന വളകള്‍ ധരിക്കുന്നത് ഒരു മികച്ച ആശയമാണ്. കാരണം, ഇത് നിങ്ങളുടെ രൂപഭംഗി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ വസ്ത്രത്തിന് ഗ്ലാമറസ് ടച്ച് നല്‍കുകയും ചെയ്യും.
വളകള്‍ സൂക്ഷിക്കാന്‍ ഒരു ബോക്‌സ് തിരഞ്ഞെടുക്കുക
വളകള്‍ ശരിയായി സൂക്ഷിക്കാത്തപ്പോള്‍ പലപ്പോഴും പൊട്ടുന്നു. വളകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഒരു പെട്ടി ഉറപ്പാക്കുക. അവ സുരക്ഷിതമായി സൂക്ഷിക്കുന്നത് ദീര്‍ഘകാലം ഉപയോഗിക്കുന്നത് ഉറപ്പാക്കും.
ഒരു വിശ്വസനീയ ബ്രാന്‍ഡിനെ തെരഞ്ഞെടുക്കുക
ഓണ്‍ലൈനില്‍ വളകള്‍ വാങ്ങുന്നതിന് മുമ്പ്, നിങ്ങളുടെ ബഡ്ജറ്റില്‍ ഒരേ സമയം ഉയര്‍ന്ന നിലവാരമുള്ള വളകള്‍ നല്‍കുന്ന ഒരു വിശ്വസനീയ ബ്രാന്‍ഡിലേക്ക് പോകണം. ഉല്‍പ്പന്നത്തില്‍ നിങ്ങള്‍ സംതൃപ്തനാണെന്നും ഭാവിയില്‍ ഒരു അസൗകര്യവും നേരിടേണ്ടതില്ലെന്നും ഇത് ഉറപ്പാക്കും.