Latest Updates

കോവിഡ് മഹാമാരി ലോകത്തെ കീഴടക്കിയതോടെ സാനിറ്റൈസറും മാസ്‌കുമില്ലാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വിപണയില്‍ വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള മാസ്‌കുകള്‍ ലഭ്യമാണ്. ഇപ്പോഴിതാ പൂക്കള്‍ കൊണ്ടുള്ള മാസ്‌കുകളും വിപണയിലെത്തിയിരിക്കുകയാണ്. വധൂവരന്മാര്‍ക്കായി വളരെ സ്റ്റൈലിഷായിട്ടുള്ള മാസ്‌കുകള്‍ വിപണിയിലുണ്ട്. വിവാഹദിനത്തില്‍ മാസ്‌ക് ധരിക്കാന്‍ വധൂവരന്മാര്‍ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ അവര്‍ക്കായി ഒരു വ്യത്യസ്ത മാസ്‌ക് ഒരുക്കിയിരിക്കുകയാണ് മധുരയിലെ മോഹന്‍ എന്ന പൂക്കച്ചവടക്കാരന്‍.   

വധൂവരന്മാരെ സ്റ്റൈലിഷ് ആയി കാണാനും കൊവിഡിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു മാസ്‌ക് ചെയ്തതെന്ന് മോഹന്‍ പറയുന്നു. മോഹന്‍ നിര്‍മ്മിച്ച ഈ പൂക്കള്‍ കൊണ്ടുള്ള മാസ്‌കുകള്‍ കാണാന്‍ വളരെ മനോഹരവും സ്റ്റൈലിഷുമാണ്. വസ്ത്രത്തിന്റെ അതേ നിറത്തിലുള്ള മനോഹരമായ പൂക്കള്‍ കൊണ്ട് തന്നെയാണ് മോഹന്‍ ഈ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. 

Get Newsletter

Advertisement

PREVIOUS Choice