നിങ്ങള്‍ക്കൊപ്പം ഈ മൂന്ന് സ്വഭാവക്കാരുണ്ടോ സംശയിക്കേണ്ട ഒട്ടും മടിക്കാതെ മാറ്റിനിര്‍ത്തണം
ധാരാളം സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകും. എ്ന്നാല്‍ ഇവരില്‍ ചിലര്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടവരാണ്. അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ. ഇല്ലെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ജീവിതത്തില്‍ നിന്ന് ചില ആളുകളെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതില്‍ നിന്ന് നിങ്ങളെ ആരാണ് പിന്തിരിപ്പിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും, ചില സാഹചര്യങ്ങളില്‍ ഇവര്‍ ശാരീരികമോ വൈകാരികമോ ആയി നിങ്ങള്‍ക്ക് ഒരുപാട് ദോഷം ചെയ്‌തെന്നും വരും.
ആത്മരതിക്കാര്‍
ആരോഗ്യകരമായ സ്‌നേഹബന്ധമുണ്ടെങ്കിലും അവനവനില്‍ രമിക്കുന്ന ചിലരുണ്ടാകും . ഇക്കൂട്ടരെ കരുതിയിരിക്കണം. വളരെ മാന്യരായ വ്യക്തികളായി ഇവര്‍ പെരുമാറുമെങ്കിലും അവസരം കിട്ടിയാല്‍ സ്വന്തം ഇമേജ് രക്ഷിക്കാനായി തന്ത്രപൂര്‍വ്വം നിലപാടുകള്‍ മാറ്റും. ഇവരില്‍ നിന്ന് സത്യസന്ധത പ്രതീക്ഷിക്കാനാകില്ല. സ്വന്തം ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നീങ്ങിയില്ലെങ്കില്‍ ഇക്കൂട്ടരുടെ തനിസ്വഭാവം പുറത്തുവരും. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ആരോഗ്യകരമായ അതിരുകള്‍ സ്വയം സജ്ജമാക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.
ഗോസിപ്പുകാര്‍
സ്വാര്‍ത്ഥരായ അല്ലെങ്കില്‍ മടിയന്മാരായ വ്യക്തികളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് കിട്ടുന്നതിനും സ്വയം മെച്ചപ്പെടുന്നതിനും ജോലിസ്ഥലത്തെ അല്‍പ്പസ്വല്‍പ്പം ഗോസിപ്പുകള്‍ ് ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിയട്ടുണ്ട്. എന്നാല്‍ ചില ഗോസിപ്പുകാരെ എന്തു വിലകൊടുത്തും ഒഴിവാക്കണം. ഗോസിപ്പിന് ഇട നല്‍കാത്തവിധം മറ്റുള്ളവരുമായി നിങ്ങളുടെ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതോ അല്ലെങ്കില്‍ സ്വകാര്യതയെക്കുറിച്ച് ജാഗ്രത പാലിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
സ്വയം നശിപ്പിക്കുന്നവര്‍
സ്വയം നശിപ്പിക്കുന്ന പ്രവണതകളുള്ള ആളുകള്‍ അവര്‍ സ്വയം എങ്ങനെ ഉപദ്രവകാരികളാകുന്നു എന്നതിനെക്കുറിച്ച് മിക്കപ്പോഴും ബോധ്യമുള്ളവര്‍ തന്നെയാകും. അമിതമായ മദ്യപാനം, പുകവലി, ക്രമരഹിതമായ ഭക്ഷണം തുടങ്ങി തങ്ങളുടെ ദുശ്ശീലങ്ങളിലേക്ക് മറ്റുള്ളവരെ വലിച്ചിഴച്ചിടാന്‍ ഇവര്‍ക്ക ്കഴിയും. ഇത്തരമൊരു വ്യക്തിയുമായി നിങ്ങള്‍ അടുപ്പത്തിലാണെങ്കില്‍, സ്വയം ചെയ്യാന്‍ കഴിയുന്ന ആരോഗ്യകരമായ കാര്യം, ആദ്യം നിങ്ങളെത്തന്നെ പരിപാലിക്കുക എന്നതാണ്. ഒപ്പം നല്ല യാത്രയിലേക്ക് അവരെ പിന്തുണയ്ക്കുക. എന്നാല്‍ ഇവരുടെ നാശോന്‍മുഖമായ പ്രവണതകള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിച്ചുതുടങ്ങുമ്പോള്‍ അകന്നുനില്‍ക്കുക തന്നെ വേണം