'എന്തൊരു ഗംഭീര ക്യാച്ച്' അതിശയിപ്പിക്കുന്ന പ്രകടനവുമായി വില്‍ യംഗ്
ന്യൂസിലന്‍ഡിന്റെ വില്‍ യംഗ് എടുത്ത ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാകുന്നത്. വരും മാസങ്ങളില്‍ മറ്റാരും ഇതിനെ മറി കടന്നില്ലെങ്കില്‍ 2022 ലെ ഏറ്റവും മികച്ച ക്യാച്ചായി ഇത് മാറിയേക്കാം. ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്കോ ജാന്‍സെന്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമില്‍ നിന്ന് ഒരു മിഡ് വിക്കറ്റിലേക്ക് ക്ലിപ്പുചെയ്തപ്പോള്‍ യംഗ് ലക്ഷ്യത്തിലെത്താന്‍ കഠിനമായി ഓടി. പക്ഷേ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കിലും വായുവിലേക്ക് പറന്നുകൊണ്ട യംഗ് പന്ത് പിടിച്ചെടുത്തു. കമന്റേറ്റര്‍മാരെ ആവേശഭരിതമാക്കുന്ന കാഴ്ച്ചായിയരുന്നു അത്.
'യംഗിനോ ടീമംഗങ്ങള്‍ക്കോ വിശ്വസിക്കാനാകാച്ച പ്രകടനമായിരുന്നു അതെന്ന് മുന്‍ ന്യൂസിലന്‍ഡ് ബാറ്റര്‍ ക്രെയ്ഗ് മക്മില്ലന്‍ സ്പാര്‍ക്ക് സ്‌പോര്‍ട് കമന്ററിയില്‍ പറഞ്ഞു. 'അത് എവിടെ നിന്ന് വന്നു?' മുന്‍ ബ്ലാക്ക് ക്യാപ്സ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് തുടരുന്നു 'അതൊരു സെന്‍സേഷണല്‍ ജോലിയാണ്. 'ഇത് അവിടെ തൂങ്ങിനിന്നു, വില്‍ യംഗ് അത് പറിച്ചെടുത്തു. 'എന്തൊരു സെന്‍സേഷണല്‍ പീസ് ക്രിക്കറ്റ്, എന്തൊരു ഗംഭീര ക്യാച്ച്. ' വെസ്റ്റ് ഇന്‍ഡീസ് മഹാനായ ഇയാന്‍ ബിഷപ്പ് ട്വീറ്റ് ചെയ്തു: '2022-ല്‍ ആ വില്‍ യംഗ് ക്യാച്ചിനെ മറികടക്കാന്‍ പ്രയാസമാണ്. അസാധാരണമാണ്.' 2019 ലോകകപ്പ് ഓപ്പണറില്‍ ബെന്‍ സ്റ്റോക്‌സ് എടുത്ത ക്യാച്ചുമായി വിചിത്രമായ സാമ്യം ഈ ക്യാച്ചിനുണ്ട്.
ക്രൈസ്റ്റ് ചര്‍ച്ചില്‍ തിങ്കളാഴ്ച നടന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ കൈല്‍ വെറെയ്നെ, കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവരുടെ സ്പിന്നിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെതിരെ വിജയം കൊയ്തിരുന്നു. 426 എന്ന റെക്കോര്‍ഡ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ്. തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ വെറെയ്നെ പുറത്താകാതെ 136 റണ്‍സെടുത്തതോടെ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഒമ്പതിന് 354 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
https://twitter.com/i/status/1498236344128221188